മുഈനലിയെ പുറത്താക്കണമെന്ന് കുഞ്ഞാലിക്കുട്ടി; ആവശ്യം തള്ളി പാണക്കാട് കുടുംബം


വിപിന്‍ സി. വിജയന്‍ / മാതൃഭൂമി ന്യൂസ്

പി.കെ.കുഞ്ഞാലിക്കുട്ടി| ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: മുഈനലി തങ്ങള്‍ക്കെതിരേ കടത്ത നടപടി വേണമെന്ന് മുസ്ലിം ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മുഈനലിയെ പുറത്താക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാല്‍ കടുത്ത നടപടി പാടില്ലെന്ന് തങ്ങള്‍ കുടുംബം നിലപാടെടുത്തു. പാര്‍ട്ടിക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ കുഞ്ഞാലിക്കുട്ടി റാഫി പുതിയകടവിനെതിരെ നടപടി പാടില്ലെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് ഇന്നലെ നടന്ന ഉത്തതാധികാര സമതിയില്‍ നടന്നത്. മുഈനലിക്കെതിരേ കടുത്ത നടപടി തന്നെ വേണമെന്നാണ് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടത്. അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയര്‍ത്തിയത്. നേരത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന വേളയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ മുഈനലി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. അച്ചടക്ക ലംഘനം തുടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടി വേണമെന്നാണ് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടത്.

എന്നാല്‍ മുഈനലിക്കെതിരേ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് പോകരുതെന്ന് തങ്ങള്‍ കുടുംബം നിലപാടെടുത്തു. ഉത്തതാധികാര സമിതിയില്‍ ഇല്ലാതിരുന്ന റഷീദ് അലി ഉള്‍പ്പെടെയുള്ള തങ്ങള്‍ കുടുംബത്തിലെ അംഗങ്ങളും യോഗത്തിലേക്ക് വന്നിരുന്നു. മുഈനലിക്കെതിരേ നടപടി പാടില്ലെന്ന് ഇവരും കര്‍ശന നിലപാട് എടുത്തു.

എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഈനലിയുടെ ആരോപണങ്ങള്‍ കുഞ്ഞിലിക്കുട്ടി നിഷേധിച്ചത്. റാഫി പുതിയകടവിനെ സസ്‌പെന്റ് ചെയ്ത നടപടി പാടില്ലെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ റാഫി പുതിയകടവിനെയും മുഈനലിയേയും ഒരേ രീതിയില്‍ കാണാനാകില്ലെന്നാണ് മറ്റ് നേതാക്കളും തങ്ങള്‍ കുടുംബവും നിലപാട് എടുത്തത്.

ഇപ്പോഴത്തെ പ്രശ്‌നം തണുപ്പിക്കുക എന്ന നിലയിലാണ് വിഷയം സംസ്ഥാന അധ്യക്ഷനും മുഈനലിയുടെ പിതാവുമായ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട്ടത്. മുഈനലി ചെയ്തത് തെറ്റാണെന്ന് വിലയിരുത്തിയെങ്കിലും എന്ത് നടപടി സ്വീകരിക്കണം എന്നത് ഹൈദരലി തങ്ങള്‍ക്ക് വിട്ടിരിക്കുകയാണ്. അദ്ദേഹം അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് കടുത്ത നടപടി എടുക്കുന്നത് അനുചിതമാണെന്നുള്ള വിലയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് തീരുമാനം.

Content Highlights: P. K. Kunhalikutty, muslim league kerala, Mueen Ali Thangal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented