പി.കെ. കൃഷ്ണദാസ് | Photo: Mathrubhumi
തിരുവനന്തപുരം: തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ്. കർഷക താത്പര്യങ്ങൾ സംരക്ഷിയ്ക്കാനും കാർഷിക പ്രശ്നങ്ങൾ പരിഹരിയ്ക്കാനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബിഷപ്പിന്റെ ആശങ്കകൾ കേന്ദ്രസർക്കാരിൽ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത് - വലത് സർക്കാരുകൾ കേരളത്തിൽ നടപ്പിലാക്കിയ ജനദ്രോഹ നയങ്ങളിൽ മനംനൊന്ത പൊതുസമൂഹത്തിന്റെ അവിശ്വാസവും നിരാശയുമാണ് പാംപ്ലാനി പിതാവിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. കൂടാതെ, കേന്ദ്രസർക്കാരിന്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽ ക്രൈസ്തവ സഭയുടെ വിശ്വാസം രേഖപ്പെടുത്തിയാണ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായം രേഖപ്പെടുത്തിയത്- കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിൽ സമീപഭാവിയിൽ സംഭവിയ്ക്കാൻ പോകുന്ന രാഷ്ട്രീയ ദിശാമാറ്റത്തിന്റെ ശുഭസൂചനയായി ബി.ജെ.പി. അദ്ദേഹത്തിന്റെ സന്ദേശത്തെ കാണുന്നതായും ബി.ജെ.പിയോട് ഒരു സമുദായത്തിനും അയിത്തമില്ലെന്നതും ഇതിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: P. K. Krishna Das, Thalassery Bishop Mar Joseph Pamplany's Comment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..