റോബോട്ടുകള്‍ ശസ്ത്രക്രിയ നടത്തുന്ന കാലം, ഈ മാറ്റങ്ങളൊന്നും മുനീര്‍ അംഗീകരിക്കുന്നില്ലേ?- പി.ജയരാജന്‍


മുഖ്യമന്ത്രിയെയും ഭാര്യയെയും ഉള്‍പ്പെടുത്തി നടത്തിയ പരിഹാസം എം.കെ. മുനീര്‍ ഇരിക്കുന്ന പദവികള്‍ക്ക് യോജിച്ചതല്ലെന്നും പി.ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. 

പി.ജയരാജൻ, എം.കെ.മുനീർ | ഫയൽചിത്രം | മാതൃഭൂമി

കോഴിക്കോട്: ലിംഗസമത്വ യൂണിഫോമിനെതിരേ വിവാദ പ്രസ്താവന നടത്തിയ എം.കെ. മുനീറിനെതിരേ സി.പി.എം. നേതാവ് പി. ജയരാജന്‍. സ്വന്തം അണികളുടെ ആരവത്തില്‍ ആവേശഭരിതനായി സ്വയം ചെറുതാകരുതെന്നും മുഖ്യമന്ത്രിയെയും ഭാര്യയെയും ഉള്‍പ്പെടുത്തി നടത്തിയ പരിഹാസം എം.കെ. മുനീര്‍ ഇരിക്കുന്ന പദവികള്‍ക്ക് യോജിച്ചതല്ലെന്നും പി. ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

''താങ്കള്‍ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാല്‍ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാല്‍ ശാസ്ത്രബോധം താങ്കള്‍ക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഒരേസമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കള്‍ വിളമ്പുമായിരുന്നില്ല. സയന്‍സ് ആധുനികമായ ജീവിതബോധം കൂടിയാണ്. അതിനെയാണ് ശാസ്ത്രബോധം എന്ന് വിളിക്കുന്നത്. ശാസ്ത്ര ബോധത്തിനു നേരെ ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും നേരിട്ട് കടന്നാക്രമണങ്ങള്‍ നടത്തുന്ന ഘട്ടത്തില്‍ താങ്കളും മറ്റൊരു തലത്തില്‍ അതോടൊപ്പം ചേരുകയാണ്'', പി.ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

''ശാസ്ത്രം, മനുഷ്യരാശിയുടെ അറിവിന്റെ മേഖല അതിവേഗം വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതിന്റെ നേട്ടങ്ങള്‍ എല്ലാവരും അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ അത്തരക്കാരില്‍ ചിലര്‍ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കെതിര് നിന്നാല്‍ നമുക്ക് അമ്പരപ്പുണ്ടാവും. അത്തരമൊമ്പരപ്പാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ വസ്ത്രം ധരിക്കുന്നതിനെ പരിഹസിച്ചു കൊണ്ട് ലീഗ് നേതാവ് എം.കെ. മുനീര്‍ നടത്തിയ അഭിപ്രായ പ്രകടനവും സൃഷ്ടിച്ചത്.

ഇവിടെ ഡോ. എം.കെ. മുനീര്‍ എന്ന് വിശേഷിപ്പിക്കാത്തത് ബോധപൂര്‍വ്വമാണ്. ആരോഗ്യ ശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദമുള്ളയാളാണ് മുനീര്‍. ആരോഗ്യ മേഖലയിലും പുതിയ അറിവുകളെ അടിസ്ഥാനപ്പെടുത്തി ചികിത്സാ രീതികളില്‍ വന്‍ കുതിച്ച് ചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോബോട്ടുകള്‍ ശസ്ത്രക്രിയ നടത്തുന്ന കാലം. ഈ മാറ്റങ്ങളൊന്നും മുനീര്‍ അംഗീകരിക്കുന്നില്ലേ? മുനീര്‍ അംഗീകരിച്ചാലുമില്ലെങ്കിലും എല്ലാം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു.

ഒരു കാലത്ത് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നു. അതിലെല്ലാം മാറ്റം വരുത്താനുള്ള ഇടപെടലാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്. മത വിദ്യാഭ്യാസം മാത്രം മതിയെന്നും പൊതു വിദ്യഭ്യാസം വേണ്ടെന്നും പഠിപ്പിച്ചവരെ തിരുത്തിയാണ് ഇന്നത്തെ നിലയിലേക്ക് വന്നത്. വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ പുതിയ വസ്ത്രത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നതിന് വേണ്ടി ആദരണീയനായ കേരള മുഖ്യമന്ത്രിയെയും അദ്ധേഹത്തിന്റെ ഭാര്യയെയും ഉള്‍പ്പെടുത്തി താങ്കള്‍ നടത്തിയ പരിഹാസം ഇരിക്കുന്ന പദവികള്‍ക്ക് യോജിച്ചതല്ല.

താങ്കള്‍ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാല്‍ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാല്‍ ശാസ്ത്രബോധം താങ്കള്‍ക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കള്‍ വിളമ്പുമായിരുന്നില്ല. സയന്‍സ് ആധുനികമായ ജീവിതബോധം കൂടിയാണ്. അതിനെയാണ് ശാസ്ത്ര ബോധം എന്ന് വിളിക്കുന്നത്. ശാസ്ത്ര ബോധത്തിനു നേരെ ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും നേരിട്ട് കടന്നാക്രമണങ്ങള്‍ നടത്തുന്ന ഘട്ടത്തില്‍ താങ്കളും മറ്റൊരു തലത്തില്‍ അതോടൊപ്പം ചേരുകയാണ്. സ്വന്തം അണികളുടെ ആരവത്തില്‍ ആവേശഭരിതനായി സ്വയം ചെറുതാകരുത്.''

കോഴിക്കോട്ട് എം.എസ്.എഫ്. സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് എം.കെ. മുനീര്‍ എം.എല്‍.എ. വിവാദ പരാമര്‍ശം നടത്തിയത്. ലിംഗസമത്വം എന്ന പേരില്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നും ലിംഗസമത്വമുണ്ടെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ധരിച്ചാല്‍ എന്താണ് കുഴപ്പമെന്നുമായിരുന്നു മുനീറിന്റെ വാക്കുകള്‍. പ്രസംഗം വന്‍ വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി എം.കെ. മുനീര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നതിന് എതിരായിട്ടല്ല താന്‍ പറഞ്ഞതെന്നും സുഖപ്രദം എന്താണോ അത് ധരിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വം ആണ്‍കോയ്മയില്‍ അധിഷ്ഠതമാകരുത്. അങ്ങനെയുള്ളതിനെ സമത്വമെന്ന് വിളിക്കാന്‍ പറ്റില്ലെന്നും ലിംഗസമത്വം വരണമെങ്കില്‍ സ്ത്രീയേയും പുരുഷനേയും ഒരുപോലെ മാനിക്കണമെന്നും മുനീര്‍ പറഞ്ഞിരുന്നു.

Content Highlights: p jayarajan facebook post against mk muneer on gender neutral uniform controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented