മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ലീഗ്‌ നേതാക്കളുടെ മുഖ്യ തൊഴില്‍- പി.ജയരാജന്‍


പി.ജയരാജൻ |ഫോട്ടോ:മാതൃഭൂമി

കണ്ണൂര്‍: മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിലെന്ന് സിപിഎം നേതാവ് പി.ജയരാജന്‍. മട്ടന്നൂര്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി ഉള്‍പ്പെടെയുള്ള പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമുദായ സംരക്ഷണം എന്ന് വീമ്പു പറയുകയും എന്നാല്‍ സകല കൊള്ളരുതായ്മകള്‍ക്കും കുട പിടിക്കുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിം ലീഗ് എന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുവെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

മട്ടന്നൂര്‍ മുസ്ലിം ജമാഅത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി ഉള്‍പ്പടെയുള്ളവര്‍ പള്ളി നിര്‍മാണവുമായി ബന്ധപ്പെട്ട് 7 കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായിരിക്കുകയാണ് .

പള്ളിയുടെ അറ്റകുറ്റ പണിക്കായിരുന്നു വഖഫ് ബോര്‍ഡിന്റെ അനുമതി.എന്നാല്‍ ഇതിന്റെ മറവില്‍ കല്ലായിയും കൂട്ടരും പള്ളിയുടെ പണം കവര്‍ന്നെടുക്കാന്‍ ശ്രമം നടത്തി എന്നാണ് കേസ്.
മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ പ്രധാന പ്രസംഗികനായിരുന്നു കല്ലായി. അവിടെ വെച്ച് മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ ആക്ഷേപകരമായ പ്രസംഗം ആരും മറക്കാനിടയില്ല. കാസര്‍ഗോഡ് ലീഗ് എംഎല്‍എ ആയിരുന്ന ഒരു മാന്യന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയാണ്.

തളിപ്പറമ്പ് മഹല്ല് കമ്മിറ്റി എത്രയോ കാലമായി ലീഗ് നിയന്ത്രണത്തിലാണ്.അവിടെ വഖഫ് ചെയ്യപ്പെട്ട 600 ല്‍ അധികം ഏക്കര്‍ ഭൂമിയില്‍ 500ഏക്കര്‍ ഭൂമിയും നിലനില്‍ക്കുന്നില്ല. പ്രസ്തുത ഭൂമി പല ലീഗ് നേതാക്കളുടെയും കൈവശമാണ്.കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ വലിയന്നൂര്‍ പുറത്തില്‍ മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന കെ. പി.താഹിര്‍ എന്ന മുസ്ലീം ലീഗ് നേതാവ് 1 കോടി 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തുകയും അറസ്റ്റ് ചെയ്യപ്പെട്ടു ജയിലില്‍ കഴിയുകയും ചെയ്തു. ജയിലില്‍ നിന്ന് ജാമ്യം കിട്ടി പുറത്ത് വന്നപ്പോള്‍ മുസ്ലിം ലീഗ്കാര്‍ പച്ച മാലയിട്ട് സ്വീകരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.അദ്ദേഹത്തെ സംസ്ഥാന നേതാവായി ഉയര്‍ത്തുകയും ചെയ്തു.
സമുദായ സംരക്ഷണം എന്ന് വീമ്പു പറയുകയും എന്നാല്‍ സകല കൊള്ളരുതായ്മകള്‍ക്കും കുട പിടിക്കുകയും ചെയ്യുന്ന സംഘടനയാണ് മുസ്ലിം ലീഗ് എന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.മുസ്ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍.
മുസ്ലിം സമുദായം ഈ ഇരട്ടതാപ്പ് തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ തുടങ്ങിരിക്കുന്നു എന്നത് നല്ല സൂചനയായി കാണുന്നു...

Content Highlights: p jayarajan against muslim league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented