pj joseph
കോട്ടയം: കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി പി.ജെ.ജോസഫിനെ വീണ്ടും തിരഞ്ഞെടുത്തു. കോട്ടയത്ത് സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വര്‍ക്കിങ് ചെയര്‍മാനായി പി.സി. തോമസിനെയും എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫ് എംഎല്‍എയെയും സെക്രട്ടറി ജനറല്‍ ആയി ജോയി ഏബ്രഹാമിനെയും ചീഫ് കോര്‍ഡിനേറ്റര്‍ ആയി ടി.യു. കുരുവിളയെയും തിരഞ്ഞെടുത്തു.
ഡപ്യൂട്ടി ചെയര്‍മാന്‍മാരായി കെ.ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ്.എം.പി, തോമസ് ഉണ്ണിയാടന്‍ എക്‌സ്.എംഎല്‍എ, വൈസ് ചെയര്‍മാന്‍മാരായി വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്.എം.പി, ജോസഫ് എം.പുതുശ്ശേരി എക്‌സ്.എം.എല്‍.എ, ഇ.ജെ. അഗസ്തി, എം.പി.പോളി, കൊട്ടാരക്കര പൊന്നച്ചന്‍, ഡി.കെ.ജോണ്‍, ജോണ്‍. കെ.മാത്യൂസ്, കെ.എഫ് വര്‍ഗീസ്, മാത്യു ജോര്‍ജ്, രാജന്‍ കണ്ണാട്ട്, അഹമ്മദ് തോട്ടത്തില്‍, വി.സി ചാണ്ടി മാസ്റ്റര്‍, കെ.എ. ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു, ട്രഷറാര്‍ ഡോ. ഏബ്രഹാം കലമണ്ണില്‍, സ്റ്റേറ്റ് അഡൈ്വസര്‍ മാരായി സി. മോഹനന്‍ പിള്ള, ജോര്‍ജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ, സീനിയര്‍ ജനറല്‍ സെക്രട്ടറിമാരായി കുഞ്ഞ് കോശി പോള്‍, ജോര്‍ജ് ജോസഫ്, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജനറല്‍ സെക്രട്ടറിയായി എ.കെ. ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് നടത്തിയ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലം, ജില്ലാ തലങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് യോഗത്തില്‍ സംബന്ധിച്ചത്.
Content Highlights: P J Joseph elected Kerala Congress chairman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..