പൂഞ്ഞാര്‍: പി.സി.ജോര്‍ജ് ഫാന്‍സ് പേജ് ഹാക്ക് ചെയ്ത് അര്‍ദ്ധനഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പി.സി.ജോര്‍ജിന്റെ അണികള്‍ നടത്തിയിരുന്ന 'പൂഞ്ഞാര്‍ ആശാന്‍ പി.സി.ജോര്‍ജ്' എന്ന പേജാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഹാക്ക് ചെയ്യപ്പെട്ടത്.

സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ചൊവ്വാഴ്ച ഉച്ചയോടെ പേജ് തിരിച്ചെടുത്തെങ്കിലും വൈകീട്ടോടെ വീണ്ടും ഹാക്ക് ചെയ്തു. 2.12 ലക്ഷം ആളുകള്‍ ലൈക്ക് ചെയ്തിരുന്ന പേജാണിത്. പേജിന്റെ നിലവിലുണ്ടായിരുന്ന അഡ്മിന്‍മാരെ പുറത്താക്കിയാണ് ഹാക്കര്‍ പുതിയ പോസ്റ്റുകള്‍ ഇട്ടത്. ഇതറിഞ്ഞ പേജ് അഡ്മിന്‍മാര്‍ പരിശോധന നടത്തിയെങ്കിലും പേജില്‍ കയറാന്‍ സാധിച്ചില്ല.

പേജ് വാളില്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. സ്റ്റോറീസില്‍ വെബ്സൈറ്റ് ലിങ്ക് ഉള്‍പ്പെടുത്തി അര്‍ദ്ധനഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ സൈബര്‍ സെല്‍, ക്രൈം സെല്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി പേജ് അഡ്മിന്‍മാരിലൊരാളായ ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഹാക്ക് ചെയ്തവരെ നിയമത്തിനു മുന്‍പില്‍ എത്തിക്കുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.

Content Highlights: P C George's facebook page hacked