മുഹമ്മദ് റിയാസ് | ഫോട്ടോ: ഷഹീർ സി.എച്ച്. മാതൃഭൂമി
തിരുവനന്തപുരം: മകളും മരുമകളും താമസിക്കുന്ന ഫ്‌ളാറ്റിലെ ഫര്‍ണിച്ചര്‍ ആരാണ് വാങ്ങിച്ചുകൊടുത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ബി.ജെ.പി.വക്താവ് സന്ദീപ് വാരിയരുടെ ആരോപണത്തോട് പ്രതികരിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ്.
ആരോപണത്തില് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് റിയാസ് ആവശ്യപ്പെട്ടു. ആരോപണമുന്നയിച്ച ആള്‍ക്ക് തെളിവുകള്‍ പുറത്തുവിടാനുളള ധാര്‍മികമായ ബാധ്യതയുണ്ടെന്നും റിയാസ് പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.
തിരുവനന്തപുരത്ത് ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റിലെ ഫര്‍ണ്ണിച്ചറാണ് ചിലര്‍ക്ക് ഇപ്പോള്‍ ആരോപണത്തിനുള്ള വിഷയം.
അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍ .?
ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചര്‍ച്ചയില്‍ മുഖാമുഖം കണ്ടിരുന്നു.
തെളിവ് പുറത്തു വിടാനും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനും ആ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
ചാനലില്‍ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.
ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാള്‍ അതില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടൂ. തെളിവുകള്‍ പുറത്തുവിടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് ധാര്‍മ്മികമായി ബാധ്യത ഉണ്ട്.
ആരോപണം ഉന്നയിച്ചയാള്‍ പറഞ്ഞതു പോലെ ഫര്‍ണ്ണിച്ചര്‍ വാങ്ങി എങ്കില്‍ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.?
വലിയൊരു കടയാണെങ്കില്‍ ആ കടയില്‍ സിസിടിവിയും കാണുമല്ലോ ...?
ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കില്‍,
ഞങ്ങളെ ഒക്കെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ ആ കടയില്‍ ഉള്ളവര്‍ അന്ധരായിരിക്കില്ലല്ലോ ?
ആരോപണം വസ്തുതാപരമാണെങ്കില്‍ തെളിവു കിട്ടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം.
മറുവശം പോലും തേടാതെ ചില നിഷ്പക്ഷര്‍ ഇത്
തൊണ്ട തൊടാതെ വിഴുങ്ങി ഛര്‍ദ്ദിക്കുന്നത് കൊണ്ടാണ്
ഇത്രയും എഴുതിയത്.
തിരുവനന്തപുരത്ത് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫർണ്ണിച്ചറാണ് ചിലർക്ക് ഇപ്പോൾ ആരോപണത്തിനുള്ള വിഷയം. അസംബന്ധം എന്നല്ലാതെ...
Posted by P A Muhammad Riyas on Wednesday, 16 September 2020
മകളും മരുമകനും താമസിക്കുന്ന ഫ്‌ളാറ്റിലെ ഫര്‍ണിച്ചര്‍ ആരാണ് വാങ്ങിച്ചുകൊടുത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. സ്വപ്നക്കൊപ്പം തിരുവനന്തപുരത്തെ കടയില്‍പ്പോയി മുഖ്യമന്ത്രിയുടെ മകള്‍ കല്യാണസമ്മാനമായി ഫര്‍ണിച്ചര്‍ വാങ്ങിയോ എന്ന കാര്യത്തില്‍ അന്വേഷണം വേണം. ധൈര്യമുണ്ടെങ്കില്‍ വിവാഹദിവസവും തലേന്നുമുള്ള ക്ലിഫ് ഹൗസിലെ എഡിറ്റ് ചെയ്യാത്ത സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സന്ദീപ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Contecnt Highlights: P.A.Muhammad Riyas reacts on Sandeep Warrier's allegation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..