തുടര്‍ഭരണത്തെ അംഗീകരിക്കാത്തവര്‍ കലാപം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമംനടത്തുന്നു- മന്ത്രി റിയാസ്


മുഹമ്മദ് റിയാസ്| Photo: Mathrubhumi

തിരുവനന്തപുരം: എ.കെ.ജി. സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത് ബോധപൂര്‍വമായ സംഭവമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസും ബിജിപിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ല. തുടര്‍ഭരണം വന്നശേഷം കേരളത്തെ കലാപഭൂമിയാക്കാന്‍, ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് വന്നതിന് ശേഷം ഉറക്കം നഷ്ടപ്പെട്ടവര്‍ വിമോചനസമരം എന്ന ഓമനപ്പേരില്‍ നടത്തിയ അക്രമം പോലെതന്നെ, തുടര്‍ഭരണത്തെ അംഗീകരിക്കാന്‍ തയ്യാറാകാതെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. എകെജി സെന്റര്‍ കേരളത്തിലെ ഇടതുപക്ഷ മനസുള്ളവരുടെ വികാരമാണ്. എകെജി സെന്ററിലേക്ക് ബോംബ് എറിഞ്ഞ് പ്രതിഷേധങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കാനും ക്രമസമാധാനനില തകര്‍ന്നു എന്ന പ്രചാരണം നടത്താനും വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

ബോംബ് എറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും കെപിസിസി സെക്രട്ടറിയായി നിയമിക്കാനും ഒരു ലജ്ജയുമില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ വരില്ലെന്ന ഭയം, അധികാരത്തില്‍ വന്നാല്‍ കട്ടുമുടിച്ച് ജീവിച്ചവരെ സംബന്ധിച്ച് താങ്ങാനാകാത്തതാണ്. തുടര്‍ച്ചയായി ഇത്തരം ശ്രമം നടത്തുന്ന പ്രത്യേകതരം മാനസിക വിഭ്രാന്തിയുള്ളവരായി വലതുപക്ഷ നേതൃത്വം മാറിയിരിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: P A Muhammad Riyas Bomb hurled at AKG Centre in TVM

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented