അരവിന്ദ് കേജ്രിവാൾ | Photo: ANI
ന്യൂഡല്‍ഹി: കോവിഡ് സംഹാര താണ്ഡവമാടുന്ന രാജ്യ തലസ്ഥാനത്ത് ഓക്സജിന്‍ ക്ഷാമത്തില്‍ രോഗികള്‍ മരിച്ചുവീഴുമ്പോള്‍ രാജ്യത്തെ പ്രമുഖ വ്യവസായികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. കത്തിലൂടെയാണ് ഡല്‍ഹിയെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് കേജ്രിവാള് അഭ്യര്‍ത്ഥിച്ചത്. നിങ്ങളുടെ കൈവശ്യം ഓക്സിജനൊ ടാങ്കുകളൊ ഉണ്ടെങ്കില്‍ ദയവായി ഡല്‍ഹിയെ സഹായിക്കുക, നിങ്ങള്‍ക്ക് എങ്ങനെയാണോ കഴിയുന്നത് അങ്ങനെ സഹായിക്കുക എന്നാണ് കേജ്രിവാളിന്റെ അഭ്യര്‍ത്ഥന.
കഴിഞ്ഞ ദിവസം ഓക്സിജന്‍ ലഭിക്കാതെ ഡല്‍ഹിയിലെ ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 രോഗികള്‍ മരിച്ചിരുന്നു.
തലസ്ഥാനത്തെ ഫോര്‍ട്ടിസ്,ജീവന് അന്മോല് ആശുപത്രികളില്‍ ഇന്നും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഓക്സിജന്‍ കുറവ് മൂലം രോഗി മരിച്ചാല്‍ ഉത്തരവാദിത്വമില്ലെന്ന് എഴുതി വാങ്ങിയിരിക്കുകയാണ് ഡല്‍ഹിയിലെ ആശുപത്രികള്‍. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്ക് ഓക്സിജന്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കോവിഡ് രൂക്ഷമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി.
Content Highlight; Oxygen crisis: CM Arvind Kejriwal writes a letter to the top industrialists
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..