
കോവിഡ് മഹാമാരിയുടെ കാലത്ത്, വയനാട്ടിലെ ആധുനിക ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത കണക്കിലെടുത്താണ് ഓക്സിജന്‍ പോര്‍ട്ടുകള്‍ നല്കാന് മാതൃഭൂമി തീരുമാനിച്ചതെന്ന് മാനേജിങ്ങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്കുമാര്‍ എം.പി. പറഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഇതു സംബന്ധിച്ച് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുമായി ശ്രേയാംസ്കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.
വീരേന്ദ്രകുമാറിന്റെ സ്മരണക്കായി കല്പറ്റ ജനറല്‍ ആശുപ്രതിയില്‍ ഓക്സിജന്‍ കിടക്കകള്‍ ഒരുക്കാമെന്ന് ചര്‍ച്ചയില്‍ ശ്രേയാംസ്കുമാര്‍ വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഓക്സിജന്‍ പിന്തുണയുള്ള 62 കിടക്കകള്‍ ആവശ്യമുണ്ടെന്നു വിലയിരുത്തിയത്. ഇത്രയും കിടക്കകളിലെ രോഗികള്‍ക്ക് ഓക്സിജന്‍ പിന്തുണ നല്‍കാനുള്ള ഓക്സിജന്‍ പോര്‍ട്ടുകളാണ് മാതൃഭൂമി ജനറല്‍ ആശുപത്രിയില്‍ സജ്ജീകരിക്കുന്നത്.
എല്ലാ മേഖലയിലും വയനാടിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ച എം.പി. വീരേന്ദ്രകുമാറിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു ആരോഗ്യമേഖലയില്‍ ജില്ലയുടെ പുരോഗതി. ഇതിനായി ജനപ്രതിനിധിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
Content Highlights: Oxygen beds will be set up at Kalpetta General Hospital in memory of M. P. Veerendra Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..