25 എണ്ണം എം.പിയുടെ വക; കൊച്ചിയില്‍ പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചുമായി ഹൈബി ഈഡന്‍


ഹൈബി ഈഡൻ എം.പി സ്വന്തം ഡിവിഷനിലെ ആശ വർക്കർക്ക് ഓക്‌സീമീറ്റർ നൽകുന്നു

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പൾസ് ഒക്സീമീറ്റർ ചലഞ്ചുമായി ഹൈബി ഈഡൻ എം.പി. അവരവരുടെ പഞ്ചായത്ത് മെമ്പർക്കോ ആശ വർക്കർക്കോ ഒരു ഒക്സീമീറ്റർ വാങ്ങി നൽകുക എന്നതാണ് എം പിയുടെ ചലഞ്ച്. 25 ഓക്സിമീറ്റർ എം.പി തന്നെ വാങ്ങിയതിന് ശേഷമാണ് ചലഞ്ച് പ്രഖ്യാപനം.

ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചലഞ്ചിന് ലഭിക്കുന്നതെന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചലഞ്ച് ഏറ്റെടുത്ത് അവരുടെ ആശ വർക്കർമാർക്ക് ഒക്സിമീറ്റർ കൈമറുന്നുണ്ടെന്നും എം.പി പറഞ്ഞു. രാവിലെ കൊച്ചി നഗര സഭയിൽ ഹൈബി ഈഡൻ താമസിക്കുന്ന 40-ാം ഡിവിഷൻ മാമംഗലത്തെ ആശ വർക്കർ ചിന്തുവിന് അദ്ദേഹം ഒക്സിമീറ്റർ കൈമാറി. കൗൺസിലർ വി.കെ മിനിമോളും സന്നിഹിത ആയിരുന്നു.

ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് എന്ന സംഘടന 8 പൾസ് ഒക്സിമീറ്ററുകൾ ഹൈബി ഈഡന് കൈമാറി. എല്ലാവരും അവരവരുടെ പ്രദേശങ്ങളിലെ ആശ വർക്കർമാർക്ക് നൽകുന്നതാണ് കൂടുതൽ ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ കയ്യിൽ ലഭിക്കുന്നവ ആവശ്യമുള്ള പഞ്ചായത്തുകൾക്കായിരിക്കും നൽകുക എന്നും അദ്ദേഹം പറഞ്ഞു.

Content Highlights:oximeter challenge by Hibi Eden MP


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented