25 കോടിയിലേറെ നിക്ഷേപിച്ച് സ്വന്തം ഷിപ്‌യാർഡ്; പക്ഷെ വീടും സ്ഥലവും ജപ്തിയില്‍


എം.ബി. ബാബു

സനിലൻ യാർഡിനു മുന്നിൽ

തൃശ്ശൂര്‍: 25 കോടിയിലേറെ നിക്ഷേപിച്ച് ആരംഭിച്ച കപ്പല്‍ റിപ്പയറിങ്- ബോട്ട് നിര്‍മാണശാലയുടെ ഉടമ സനിലനിപ്പോള്‍ കുടുംബം പട്ടിണിയാകാതിരിക്കാന്‍ നെട്ടോട്ടത്തിലാണ്. പടിയൂര്‍ സ്വദേശിയായ സനിലന്‍ എറണാകുളം വടക്കേക്കരയില്‍ 2007-ലാണ് യാര്‍ഡ് തുടങ്ങിയത്. സംരംഭത്തിന് സര്‍ക്കാരും വ്യവസായവകുപ്പും പഞ്ചായത്തും പിന്തുണ നല്‍കി. 2016-ല്‍ അപ്രതീക്ഷിതമായ തിരിച്ചടികളിലായി. ഒപ്പം പോലീസിലെ ചിലരുടെ ഇടപെടലുകളും. കേസുകള്‍ക്കു പിന്നാലെ കേസുകള്‍. അനുകൂലവിധികള്‍ കിട്ടിയെങ്കിലും അതിനുമുമ്പേ സംരംഭം തകര്‍ന്നു.

16-ാം വയസ്സില്‍ മുംബൈയിലെത്തി മറൈന്‍ ടെക്‌നീഷ്യനാകാന്‍ പഠിച്ച് 1988-ല്‍ ദുബായിലെത്തി. ഷിപ്പിങ് കമ്പനിയില്‍ ജോലി കിട്ടി. 2002-ല്‍ ദുബായില്‍ സ്വന്തമായി കപ്പല്‍ റിപ്പയറിങ് സ്ഥാപനം തുറന്നു. ഏഷ്യന്‍ സീ ലാന്‍ഡ് എന്ന േപരില്‍ സിങ്കപ്പൂരിലും മലേഷ്യയിലും സഹോദരസ്ഥാപനങ്ങളും. 2007-ല്‍ എറണാകുളം ജില്ലയില്‍ 65 സെന്റ് വാങ്ങി ഷിപ്യാര്‍ഡും ആരംഭിച്ചു. നല്ല വ്യാപാരവും നല്ല ലാഭവും. പുതിയതായി വാങ്ങിയ കൃഷിസ്ഥലം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടാക്കിയവര്‍ക്ക് ഒത്താശയുമായി ചില പോലീസുകാര്‍ നിന്നപ്പോള്‍ സനിലന്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി. അത് വൈരമായെന്നും സനിലന്‍ പറയുന്നു. 2016-ലായിരുന്നു അത്.സ്‌കൂളില്‍പ്പോയ മകളെ കാണാനില്ലെന്നു കാണിച്ച് നല്‍കിയ പരാതിയില്‍, സനിലന്റെ മര്‍ദനം കാരണം നാടുവിട്ടതാണെന്നു കാണിച്ച് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കേസില്‍ ഇരിങ്ങാലക്കുട കോടതി കുറ്റവിമുക്തനാക്കി. മറ്റൊരു കേസ് ചുമത്തി റിമാന്‍ഡ്‌ െചയ്തു. ഇതോടെ വിദേശത്തേക്കുള്ള പോക്ക് മുടങ്ങി. 2017-ല്‍ വിസ റദ്ദായി. വിദേശത്തെ ബിസിനസ് വന്‍ നഷ്ടത്തില്‍ പൂട്ടി.

ബാങ്കില്‍നിന്ന് രണ്ടു കോടി വായ്പയെടുത്ത് എറണാകുളത്തെ ഷിപ്യാര്‍ഡില്‍ നിര്‍മിച്ച ഷെഡ്ഡ് തകര്‍ന്നുവീണതില്‍ ദുരൂഹത കാണിച്ച് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. യാര്‍ഡിലേക്ക് വന്ന വലിയ ബോട്ട് ചെളിയില്‍ പൂണ്ടതും തിരിച്ചടിയായി. ഇതിനിടെ പല തരത്തിലുള്ള സമ്മര്‍ദങ്ങളും ഭീഷണികളും. 12 േപാലീസുകാരുടെ പേരില്‍ പോലീസ് കംപ്‌ളയിന്റ് അതോറിറ്റിയിലും കോടതിയിലുമായി അഞ്ചു കേസ് കൊടുത്തിട്ടുണ്ട്. പരാതികള്‍ പിന്‍ലിക്കാതെ സ്ഥാപനം നടത്തിക്കില്ലെന്ന വാശിയായിരുന്നു ചിലരുടേതെന്ന് 54-കാരനായ സനിലന്‍ പറയുന്നു.

എല്ലാ സംവിധാനങ്ങളുമുള്ള സ്ഥാപനം കുറേനാളായി പ്രവര്‍ത്തിപ്പിക്കാനാകാതെ കിടക്കുകയാണ്. വരുമാനമൊന്നുമില്ല. വീടും പറമ്പും ജപ്തിയിലാണ്. വിദ്യാര്‍ഥികളായ നാലു മക്കളുടെ ഫീസടയ്ക്കാന്‍പോലും സാധിക്കുന്നില്ല. ഭാര്യയ്ക്ക് മുടങ്ങാതെ മരുന്ന് കഴിക്കണം. സ്ഥാപനം വില്‍ക്കാനായി സനിലന്‍ 2021 നവംബറില്‍ നല്‍കിയ പരസ്യവും പ്രശ്‌നമാക്കാന്‍ ചിലര്‍ ശ്രമിച്ചു. കൊച്ചിയില്‍ ഷിപ്യാര്‍ഡ് വില്‍പ്പനയ്ക്ക് എന്നായിരുന്നു പരസ്യം. െകാച്ചിന്‍ ഷിപ്യാര്‍ഡ് വില്‍പ്പനയ്ക്ക് എന്നു കാണിച്ച് തട്ടിപ്പിന് ശ്രമമെന്നായിരുന്നു ആരോപണം. അന്വേഷിക്കാനെത്തിയ സംഘം സനിലന്റെ സ്വന്തം ഷിപ്യാര്‍ഡ് കണ്ട് സങ്കടത്തോടെ മടങ്ങി.

Content Highlights: own shipyard-investing more than 25 crores-now


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented