മൂങ്ങ ഇടിച്ച് ചില്ല് തകർന്ന കെഎസ്ആർടിസി ബസ്, ഇടിയേറ്റ ശേഷം ചത്ത മൂങ്ങ
തെന്മല: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി ബസില്‍ വെള്ളിമൂങ്ങ ഇടിച്ചുകയറി ചില്ല് തകര്‍ന്നു. രാത്രി എട്ടരയോടെ കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം.
കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോയ ബസിന്റെ മുന്‍വശത്തെ ചില്ലില്‍, ദിശതെറ്റി പറക്കുന്നതിനിടയില്‍ വെള്ളിമൂങ്ങ ശക്തമായിവന്ന് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് ചില്ലിന്റെ മുകള്‍ഭാഗത്ത് കേടുപാടുണ്ട്. അതിനാല്‍ ചില്ല് പൂര്‍ണമായും മാറ്റണം. ഇടിയുടെ ആഘാതത്തില്‍ മൂങ്ങ റോഡരികില്‍തന്നെ ചത്തുവീഴുകയും ചെയ്തു.
വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി. വാഹനത്തിന്റെ പ്രകാശമടിച്ചതോടെ മൂങ്ങയുടെ കാഴ്ചമറഞ്ഞതാകാമെന്നാണ് കരുതുന്നത്. പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചതിനുശേഷം മാത്രമേ യാത്ര തുടരാന്‍ കഴിയു എന്നതിനാല്‍ രാത്രി വൈകിയും ബസ് തെങ്കാശിയിലേക്ക് പോയിട്ടില്ല.
content highlights: owl crashes into KSRTC bus, front glass brokened
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..