പെരിയാറിൽ ആലുവ ഭാഗത്ത് കണ്ടെത്തിയ നീർനായക്കൂട്ടം
ആലുവ: പെരിയാറില്‍ ആലുവ ഭാഗത്ത് നീര്‍നായക്കൂട്ടത്തെ കണ്ടത് ആശങ്കയുയര്‍ത്തുന്നു. വെള്ളത്തിനടിയിലൂടെ വന്ന് മനുഷ്യരെ ആക്രമിക്കുന്ന രീതി നീര്നായയ്ക്കുണ്ട്. ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ പറയുന്നു.
വെള്ളത്തിനടിയിലൂടെ നീന്തി മത്സ്യങ്ങളെ വേട്ടയാടിനടക്കുന്ന നീര്‍നായയെ, പുഴയില്‍ പലയിടങ്ങളിലായി കാണുന്നുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ള കുറ്റിക്കാടുകളിലാണ് ഇവ താമസിക്കുന്നത്. തീറ്റതേടുന്നതിനും മറ്റുമായി കൂട്ടത്തോടെ പുഴയിലേക്കിറങ്ങും.
മണപ്പുറം ഉള്‍പ്പെടെ പെരിയാറിന്റെ കടവുകളില്‍ ഇറങ്ങുന്നവര്‍ക്ക് നീര്‍നായയുടെ സാന്നിധ്യം ഭീതിപ്പെടുത്തുന്നുണ്ട്. കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും തീരത്തുള്ളവര്‍ പെരിയാറിനെ ആശ്രയിക്കാറുണ്ട്. പൊതു കടവുകളില്‍ കുളിക്കുന്നതിനായി നിരവധി പേരാണ് മറ്റിടങ്ങളില്‍നിന്ന് പെരിയാറില്‍ എത്തുന്നത്.
Content Highlights: otter threat in periyar river
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..