സഭാ തർക്കത്തിൽ ഹൈക്കോടതിയുടെ സമവായ നിർദേശം; ഇടവകയിലെ ഭൂരിപക്ഷം നോക്കേണ്ടെന്ന് ഓർത്തഡോക്സ് സഭ


കേരള ഹൈക്കോടതി | Photo - Mathrubhumi archives

കൊച്ചി: പള്ളിത്തർക്കത്തിൽ പുതിയ നിർദ്ദേശവുമായി ഹൈക്കോടതി. യാക്കോബായ വിഭാഗത്തിന് മുമ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളിൽ സമവായ നിർദ്ദേശവുമായാണ് ഹൈക്കോടതി രംഗത്ത് വന്നത്. യാക്കോബായാ വിഭാഗത്തിന് പരിമിതമായ സൗകര്യങ്ങൾ അനുവദിക്കാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. എന്നാൽ ഈ നിർദ്ദേശം ഓർത്തഡോക്സ് സഭ എതിർത്തു.

കോതമംഗലം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ പരിഗണനയക്ക് വന്നത്. ഇവിടെ സിംഗിൾബെഞ്ച് സുപ്രീം കോടതി വിധി നടപ്പാക്കാൻ സി.ആർ.പി.എഫിനെ നിയോഗിക്കാൻ ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് വന്ന അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഈ ഘട്ടത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സമവായ നിർദ്ദേശം മുന്നോട്ട് വെച്ചത്.

യാക്കോബായ വിഭാഗത്തിന് ഇടവക വിശ്വാസികൾക്കിടയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളിൽ പുതിയ ഒരു നിർദ്ദേശം നടപ്പിലാക്കാൻ സാധിക്കുമോ എന്നാണ് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞിരിക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളിൽ അവർക്ക് പരിമിതമായ ആരാധന സൗകര്യം ഏർപ്പെടുത്താൻ കഴിയുമോ എന്നും അതിനുള്ള സാധ്യത പരിശോധിക്കാനുമാണ് കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഈ പള്ളികളിൽ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭരണപരമായ കാര്യങ്ങളും പള്ളിയുടെ വികാരി അടക്കമുള്ളവ ഓർത്തഡോക്സ് സഭ തന്നെ ആയിരിക്കും. എന്നാൽ വിശ്വാസികളിൽ ഭൂരിപക്ഷമുള്ള യാക്കോബായ സഭയ്ക്ക് പരിമിതമായ സൗകര്യങ്ങൾ നൽകുക എന്നാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്ന നിർദ്ദേശം. ഒരുമാസത്തിനുള്ളിൽ സർക്കാർ ഇതിന്റെ നിർദ്ദേശം അറിയിക്കണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ഇത് സുപ്രീം കോടതി വിധിക്ക് വിരുദ്ധമായ നിർദ്ദേശമാണെന്നും അംഗീകരിക്കാൻ കഴിയില്ല എന്നും ഓർത്തഡോക്സ് സഭ പറഞ്ഞു. ഇടവകയിലെ ഭൂരിപക്ഷം നോക്കേണ്ടെന്നും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

Content Highlights: orthodox - yakobaya sabha dispute - high court suggestion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented