പൈനാവ്: ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഇടുക്കി ഡാമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ ജലനിരപ്പ് 2401(തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണി) അടിയാണ്.

content highlights: orange alert declared in idukki dam