തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് പങ്കെടുക്കില്ല. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

വിമാനത്താവളത്തിന്റെ 90 ശതമാനം നിര്‍മ്മാണവും പിണറായി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയായതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തിനായി നിസ്തുലമായ പങ്കുവഹിച്ച ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും ക്ഷണിക്കാത്തത് അല്‍പത്തമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമായിരുന്നു. അതിന് മുന്‍പ് സ്ഥലമെടുപ്പ്‌ അടക്കമുള്ള കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിച്ചത് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഗവണ്‍മെന്റായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Content Highlights:  Kannur airport inaugration, Ommen chandy, VS, Chennithala