മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സെക്രട്ടേറിയേറ്റിന് മുന്നിൽ ബിരിയാണി വെച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: പ്രവീൺ ദാസ് എം / മാതൃഭൂമി ഡോട്ട് കോം
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. കോഴിക്കോടും കൊല്ലത്തും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. കൊച്ചിയിലും കോട്ടയത്തും യുവജനസംഘടനകള്‍ തെരുവിലിറങ്ങി.
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തേത്തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ ദേശീയ പാതയില്‍ വെച്ച് റോഡ് തടസപ്പെടുത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പോലീസ് വാഹനത്തിന് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റേയും മഹിളാ കോണ്‍ഗ്രസിന്റേയും നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. സെക്രട്ടറിയേറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിരിയാണി ചലഞ്ച് നടത്തിയാണ് പ്രതിഷേധിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..