സഭയ്ക്കു മുന്നില്‍ 'പ്രതിഷേധ നിയമസഭ' ചേര്‍ന്ന് പ്രതിപക്ഷം, 'അടിയന്തര പ്രമേയം' അവതരിപ്പിച്ചു


ആര്‍. അനന്തകൃഷ്ണന്‍| മാതൃഭൂമി ന്യൂസ്

പി.കെ. ബഷീര്‍ എം.എല്‍.എ. ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി.

പ്രതിപക്ഷം സഭയ്ക്കു മുന്നിൽ പ്രതീകാത്മക നിയമസഭ ചേർന്നപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു| ഫോട്ടോ:എസ്. ശ്രീകേഷ്‌ മാതൃഭൂമി

തിരുവനന്തപുരം: നിയമസഭയ്ക്കു മുന്നില്‍ പ്രതിഷേധ നിയമസഭ ചേര്‍ന്ന് പ്രതിപക്ഷം. ഡോളര്‍ കടത്തുകേസില്‍ പ്രതിപക്ഷം പ്രതീകാത്മക അടിയന്തര പ്രമേയം അവതരിപ്പിച്ചു. ബെല്‍ മുഴക്കിയും സമയനിയന്ത്രണം ഓര്‍മിപ്പിച്ചുമായിരുന്നു പ്രതീകാത്മക അടിയന്തര പ്രമേയ അവതരണം. പി.കെ. ബഷീര്‍ എം.എല്‍.എ. ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി.

മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന സ്വര്‍ണക്കടത്തുകേസിലെ പ്രതികളുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിരുന്നു. പി.ടി. തോമസ് എം.എല്‍.എ. ആയിരുന്നു നോട്ടീസിന് അവതരണാനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി. ഇതിനു പിന്നാലെ സഭയ്ക്കുള്ളിലെ അകത്തെ കവാടത്തില്‍ കുറച്ചു സമയം കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് സഭയ്ക്കു പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നത്.

എന്‍. ഷംസുദ്ദീനാണ് പ്രതീകാത്മക സ്പീക്കര്‍ ആയത്. തുടര്‍ന്ന് പി.ടി. തോമസ് അടയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തു. പി.ജെ. ജോസഫ്, അനൂപ് ജേക്കബ് തുടങ്ങിയവരും ഇതിനു പിന്നാലെ സംസാരിച്ചു. ഇതാദ്യമായാണ് പ്രതിപക്ഷം ഇത്തരത്തില്‍ സഭയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

content highlights: opposition stages representative assembly session


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented