നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷ എ.എൽ.എമാർ |Photo:Twitter@harimohan1993
തിരുവനന്തപുരം: ഇന്ധനസെസ്സിനെതിരായ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. പ്രതിഷേധങ്ങളുടെ ഒരു ദൃശ്യം പോലും സഭാ ടിവി പുറത്ത് വിട്ടില്ല. പ്രതിഷേധങ്ങളെല്ലാം സെന്‍സര്‍ ചെയ്തുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നികുതിയടക്കരുത് എന്ന് പറഞ്ഞ വ്യക്തിയാണ് പിണറായി വിജയന്‍. അദ്ദേഹം ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോള്‍ അതെല്ലാം മറന്നുവെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രിമാര്‍ക്കും മറ്റ് മന്ത്രിമാര്‍ക്കും അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. അതിനാലാണ് അവര്‍ സമരങ്ങളെ തള്ളി പറയുന്നത്. സമരം ഇവിടെ അവസാനിക്കില്ലെന്നും പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: opposition protests against cess imposed on fuel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..