സഭയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം | ഫോട്ടോ: Screengrab, facebook.com/mathewkuzhalnadan
തിരുവനന്തപുരം: നികുതി വര്‍ദ്ധനയ്‌ക്കെതിരെ തുടരുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ പുനരാരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. മുഖ്യമന്ത്രിയ്‌ക്കെതിരെ പ്ലക്കാര്‍ഡുകളുയര്‍ത്തിയാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധാര്‍ഥം എം.എല്‍.എമാരായ മാത്യു കുഴല്‍നാടനും ഷാഫി പറമ്പിലും കറുപ്പ് വസ്ത്രം ധരിച്ചാണ് സഭയിലെത്തിയത്.
ഇന്ധനസെസ് വര്‍ദ്ധന, നികുതി വര്‍ദ്ധനവ്, പോലീസ് അതിക്രമങ്ങള്‍, ജനങ്ങളെ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര എന്നിവ ചൂണ്ടിക്കാട്ടിയുള്ള പ്ലക്കാര്‍ഡാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ ചോദ്യോത്തര വേള തടസ്സപ്പെടുത്തിയില്ല. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചു. നിയമസഭയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ പോലീസ് നടപടിയില്‍
അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് നല്‍കി.
നികുതി വര്‍ദ്ധനവ്, ഇന്ധനസെസ് വര്‍ദ്ധന എന്നിവയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് നിയമസഭയുടെ എട്ടാം സമ്മേളനം പുനരാരംഭിച്ചത്.
Content Highlights: opposition protest in kerala assembly
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..