നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷ എ.എൽ.എമാർ
തിരുവനന്തപുരം: നികുതി വര്‍ധനയ്‌ക്കെതിരെ നിയമസഭയിലേക്ക് നടന്ന് പ്രതിഷേധിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ നടന്നത്. ഇന്ധന സെസ് ഉള്‍പ്പെടെയുള്ള നികുതിനിര്‍ദേശങ്ങളില്‍ ഒരിളവുമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോള്‍ നികുതി കൊടുക്കാതെ പ്രതിഷേധിക്കാന്‍ പറഞ്ഞ വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം അതെല്ലാം മറന്നു. തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമാണ് സര്‍ക്കാരിന്. പ്രതിരോധിക്കാന്‍ വാക്കുകളില്ലാത്തതുകൊണ്ടാണ് ധനമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നത്. പ്രതിപക്ഷത്തിനോട് പരിഹാസവും ജനങ്ങളോട് പുച്ഛവുമാണ്
സര്‍ക്കാറിനെന്നും അദ്ദേഹം ആരോപിച്ചു. സഭയ്ക്കകത്ത് വലിയ പ്രതിഷേധമുണ്ടായിട്ടും സര്‍ക്കാര്‍ ഇന്ധനസെസ്സ് പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സഭയ്ക്ക് പുറത്തെ പ്രതിഷേധം.
Content Highlights: opposition protest against kerala budget policies
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..