മന്ത്രി കെ.ടി. ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ | ഫൊട്ടൊ: റിദിൻ ദാമു മാതൃഭൂമി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യുവ മോര്‍ച്ച, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ വലിയ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.
സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
ഇവര്‍ക്ക് പിന്നാലെ യുവ മോര്‍ച്ച പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ബാരിക്കേഡുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവ മോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.

വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്നത്. മന്ത്രിയുടെ വസതിക്ക് മുന്നിലും പ്രതിഷേധം തുടരുകയാണ്. യുവമോര്‍ച്ച യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവരുടെ മാര്‍ച്ച് മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.

തൃശൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് പരിക്കേറ്റു.
കൊല്ലം നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. താലൂക്ക് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ഇവിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തു തള്ളുമുണ്ടായി.
കോട്ടയത്ത് ബിജെപി വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. രാവിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംസി റോഡ് ഉപരോധിച്ചു. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കളക്ട്രേറ്റിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ യുവമോര്‍ച്ച, യുത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. പലയിടത്തും പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തരെ ബലം പ്രയോഗിച്ച് മാറ്റാനും പോലീസ് ശ്രമിച്ചു.
മന്ത്രിയുടെ രാജിവരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രി സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന യുവമോര്‍ച്ച മാര്‍ച്ചില്‍ പോലീസ് പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. മന്ത്രി ജലീലിനെ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി ജലീലിന്റെ മലപ്പുറത്തെ വീടിന്റെ മുന്നിലും പ്രതിഷേധം നടന്നിരുന്നു.
വിഷയത്തില്‍ കെ.ടി. ജലീല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം മലപ്പുറം വളാഞ്ചേരി കാവുപുറത്തെ വീട്ടിലാണ് അദ്ദേഹമുള്ളത്. കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവനെതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല- എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
Content Highlights: Opposition partys protest against KT Jaleel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..