കേരള നിയമസഭ(ഫയൽചിത്രം| Photo: PTI
തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ട് വിവാദത്തില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.
സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തി കിഫ്ബിക്ക് നല്‍കിയെന്ന ആരോപണത്തിലാണ് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്.
നേരത്തെ, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി വായിച്ച റിപ്പോര്‍ട്ടാണ് തനിക്ക് ലഭിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക് വെളിപ്പെടുത്തിയിരുന്നു. മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇത് ചൂണ്ടിക്കാണിച്ചാണ് ധനകാര്യ സെക്രട്ടറിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുന്നത്.
content highlights: opposition moves breach of privilage notice against additional chief secretary-finance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..