പ്രതിയെ വിട്ടയക്കാന്‍ പോലീസിനോട് ശുപാര്‍ശ ചെയ്തതാര്?; പരിക്കേറ്റ 6 വയസ്സുകാരനെ സന്ദര്‍ശിച്ച് സതീശന്‍


വി.ഡി. സതീശൻ | Photo: PTI

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് യുവാവ് ചവിട്ടിപ്പരിക്കേല്‍പിച്ച ആറുവയസ്സുകാരനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആശുപത്രിയിലെത്തി കണ്ടു. ഇതരസംസ്ഥാന സ്വദേശിയായ കുട്ടി, നിലവില്‍ തലശ്ശേരി താലൂക്ക് ആശുപത്രിയിലാണുള്ളത്.

കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടി തെറിപ്പിക്കുക എന്നത് നമുക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് സതീശന്‍ പറഞ്ഞു. ഈ കുട്ടി ചാരിനിന്നാല്‍ കാറിന് വല്ലതും സംഭവിക്കുമോ? കേരളത്തിലാണ് ഇത് നടന്നതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



പോലീസ് സ്‌റ്റേഷനില്‍നിന്ന് പ്രതിയെ വിട്ടയച്ചത് പ്രധാനപ്പെട്ട ആരോ വിളിച്ചു പറഞ്ഞിട്ടാണെന്നും സതീശന്‍ ആരോപിച്ചു. പോലീസിന്റെ മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടാണ് പ്രതിയെ രാത്രി വിട്ടയച്ചത്. കുട്ടിയോടു ക്രൂരകൃത്യം ചെയ്തയാളെ പോലീസ് സ്‌റ്റേഷനില്‍നിന്ന് വിട്ടയയ്ക്കാന്‍ ആരാണ് ശുപാര്‍ശ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കണം. അത് പുറത്തറിയണം. അത് അറിഞ്ഞേ മതിയാകൂ- സതീശന്‍ പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയ്ക്കും കുടുംബത്തിനും പോലീസ് സംരക്ഷണം കൊടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഇവര്‍ പാവങ്ങളാണ്. അവരെ ഭയപ്പെടുത്താനും ഇവിടെനിന്ന് മാറ്റാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കും. ആവശ്യമായ പോലീസ് സംരക്ഷണം കൊടുക്കണം. അവരെ ഇവിടുന്ന് കാണാതായാലോ ആരെങ്കിലും വന്ന് ഭീഷണിപ്പെടുത്തിയാലോ അതിന്റെ ഉത്തരവാദിത്തം കൂടി പോലീസ് ഏറ്റെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Content Highlights: opposition leader vd satheesan visits child who was attacked by youth in kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented