നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നു; എഴുതിക്കൊടുക്കുന്നവരെ മുഖ്യമന്ത്രി മാറ്റണം-സതീശന്‍


വി.ഡി. സതീശൻ| Photo: Mathrubhumi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് എണ്ണിപ്പറഞ്ഞ് മറുപടി നല്‍കിയും നിയമസഭയിലെ പ്രതിഷേധത്തെ കുറിച്ച് വിശദീകരിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം സഭാ ടി.വിയില്‍ പ്രക്ഷേപണം ചെയ്യാത്തതിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 99 പേര്‍ (ഭരണപക്ഷം) ഇറങ്ങിനിന്ന് 41 പേരെ (പ്രതിപക്ഷം) സംസാരിക്കാനോ പ്രതിഷേധിക്കാനോ അനുവദിക്കാത്ത രീതിയൊന്നും വേണ്ടെന്നും അതിനെയൊക്കെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്നും സതീശന്‍ പറഞ്ഞു.

രണ്ടുമാസം കൂടി വാര്‍ത്താസമ്മേളനം നടത്തിയിട്ട് നട്ടാല്‍ക്കുരുക്കാത്ത നുണ മുഴുവന്‍, ഒരു മുഖ്യമന്ത്രി ആ കസേരയോടു പോലും ബഹുമാനമില്ലാതെ പറയുകയാണ്. സോണിയാ ഗാന്ധിയെ കുറിച്ചൊക്കെ പറയുമ്പോള്‍, എഴുതിക്കൊടുക്കുന്നവരെയൊക്കെ മാറ്റി വേറെ വല്ലവരെയും വെക്കാന്‍ പറയൂവെന്നും സതീശന്‍ പരിഹസിച്ചു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പിയുടെ ഭാര്യ സാക്കിയ ജാഫ്രിയെ സോണിയാഗാന്ധി സന്ദര്‍ശിച്ചില്ലായെന്ന ഗുരുതര ആരോപണമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. ഇതിനായിരുന്നു സതീശന്റെ പരിഹാസം നിറഞ്ഞ മറുപടി.

അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ് ഇന്ന് നോട്ടീസ് കൊടുത്തത്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇത്തരം പ്രതിഷേധം ഇതിനു മുന്‍പ് എല്‍.ഡി.എഫും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ന് പ്രതിപക്ഷം രണ്ട് മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാ എം.എല്‍.എമാരും എഴുന്നേറ്റു പ്രീപ്ലാന്‍ഡ് ആയി പ്രതിപക്ഷത്തിനു നേര്‍ക്ക് ആക്രോശിച്ചു. ഇതിനു പിന്നാലെ ഞങ്ങള്‍ പുറത്തേക്കിറങ്ങി. അതോടെ അവരും പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി, പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു- സതീശന്‍ പറഞ്ഞു.

നേരത്തെ എഴുതി തയ്യാറാക്കി കൊണ്ടുവന്ന മുദ്രാവാക്യങ്ങള്‍ മന്ത്രിമാര്‍തന്നെ വിളിച്ചുകൊടുത്തെന്നും സതീശന്‍ പറഞ്ഞു. സഭ സ്തംഭിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല പ്രതിപക്ഷം എത്തിയത്. സഭയില്‍ ഒരു മാന്യതയും ഇല്ലാതെ ഭരണകക്ഷി പെരുമാറിയപ്പോള്‍ സഭാ നടപടികളുമായി യോജിച്ചു പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതിനാലാണ് ഞങ്ങള്‍ സംസാരിക്കാതെ പോയത്. പ്രതിപക്ഷത്തെ കാണിക്കാതെ, ഭരണകക്ഷി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണ് സഭാ ടി.വിയില്‍ കാണിച്ചുകൊണ്ടിരുന്നത്. സഭാ ടി.വിയെ വരെ രാഷ്ട്രീയവത്കരിക്കുകയാണ്- സതീശന്‍ പറഞ്ഞു.

സഭാ ടി.വി. ഇന്നു ചെയ്തത് തുടര്‍ന്നാല്‍ അവിടെവെച്ച് ടെലികാസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തെ കാണിക്കാതെ ഭരണപക്ഷത്തെ മാത്രം കാണിച്ചുകൊണ്ടുള്ള സഭാ ടി.വി. വേണ്ട. അത് സി.പി.എം. ടി.വി. എന്നു പറഞ്ഞാല്‍ മതി. സഭ നിര്‍ത്തിവെച്ചപ്പോള്‍ പതിവിന് വിരുദ്ധമായി കക്ഷിനേതാക്കളെ വിളിച്ച് സ്പീക്കര്‍ ചര്‍ച്ച ചെയ്തില്ല. ഇന്നത്തെ സഭാ നടപടികളുമായി സഹകരിക്കാതെ സഭ സ്തംഭിപ്പിക്കാനുള്ള തീരുമാനം എടുക്കാനുള്ള അധികാരം പ്രതിപക്ഷത്തിനുണ്ട്- സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് ആരോപണം ഉന്നയിച്ച വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഭ്രാന്തനാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. ഒരു ആത്മവിശ്വാസവും മുഖ്യമന്ത്രിക്കില്ലെന്നും അദ്ദേഹം പരിഭ്രാന്തനാണെന്നും സതീശന്‍ പറഞ്ഞു. അതിനാലാണ് സരിത്തിനെ (സ്വര്‍ണക്കടത്ത് കേസിലെ പ്രതി) തട്ടിക്കൊണ്ടുപോയതെന്നും ഷാജ് കിരണിനെ ഇടനിലക്കാരായി അയച്ചതെന്നും സതീശന്‍ പറഞ്ഞു. തങ്ങള്‍ക്ക് അനുകൂലമാകും എന്നതിനിലാണ് എം. ശിവശങ്കറിന് വെളിപ്പെടുത്തലുകള്‍ക്ക് അനുമതി നല്‍കിയത്. സ്വപ്ന കോടതിയില്‍ പോയി വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ കേസ്. ഇതിനൊക്കെ മുഖ്യമന്ത്രി മറുപടി പറയണം. ഒരേ കേസിലെ രണ്ടുപ്രതികള്‍ക്ക് രണ്ടുനീതിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Content Highlights: opposition leader vd satheesan responds to pinarayi vijayans allegation

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented