വി.ഡി.സതീശൻ
മാനന്തവാടി: എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ച രാഹുല്‍ ഗാന്ധിയുടെ ഓഫീസിലുള്ള ഗാന്ധി ചിത്രം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ പ്രകോപിതനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മര്യാദയ്ക്ക് ഇരുന്നോണമെന്നും ഇറക്കിവിടുമെന്നും സതീശന് ഭീഷണിപ്പെടുത്തി.
വയനാട്ടിലെ രാഹുലിന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം. എംപി ഓഫീസ് അക്രമിക്കപ്പെട്ട ഉടന്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലായിരുന്നുവെന്നും പിന്നീട് നിലത്തിട്ടതാണെന്നുമുള്ള ഇടത് ആരോപണം സംബന്ധിച്ചായിരുന്നു ചോദ്യം.
ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണോ എന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന് ചോദിച്ചു. 'തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കള്‍ ഒരു കണക്ക് പറയുകയുണ്ടായി. അപ്പോള്‍ ജയിച്ചത് ഞങ്ങളാണോ അതോ അവരാണോ എന്ന സംശയമുണ്ടായി. അതുപോലോത്ത കാര്യങ്ങളുമായി ഇങ്ങോട്ട് വരേണ്ട. കൈയില്‍ വെച്ചാല്‍ മതി. പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇതുപോലോത്ത ചോദ്യങ്ങള്‍ ചോദിക്കേണ്ട. അസംബന്ധം പറയേണ്ട. എന്റെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്താന്‍ കൈരളിയുടേയും ദേശാഭിമാനിയുടേയും ലേഖകനായി ഇവിടെ ഇരുത്തിയാല്‍, ഞാന്‍ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കിവിടും. മര്യാദയ്ക്ക് ഇരുന്നോണം. അത്ര വൈകാരികമായ ഞങ്ങളുടെ വിഷയമാണ്. നിങ്ങളെ ഇവിടെ നിന്ന് പുറത്തിവിടുന്നത് എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്' സതീശന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..