മുഖ്യമന്ത്രി ഹർത്താലിനെ തള്ളിപ്പറയാത്തത് അത്ഭുതകരം; പ്രസംഗവും പ്രവൃത്തിയും വെവ്വേറെ- വി.ഡി. സതീശൻ


മുഖ്യമന്ത്രി പ്രസംഗിക്കുന്നത് വേറെ പ്രവർത്തിക്കുന്നത് വേറെയാണ്. ഭാരത് ജോഡോ യാത്രയെക്കുറിച്ച് നിലപാടെടുക്കുന്ന മുഖ്യമന്ത്രി ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമണമാണ് സംസ്ഥാനത്ത് ഉണ്ടായത്.

വി.ഡി സതീശൻ | ഫോട്ടോ: ബി.മുരളീകൃഷ്ണൻ

തൃശ്ശൂർ: കേരളത്തിൽ എല്ലാ വർഗീയതയ്ക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം. കുടപിടിച്ചു കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും സർക്കാരും സിപിഎമ്മും കേരളത്തിൽ ഒരു പോലെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പ്രസംഗിക്കുന്നത് വേറെ പ്രവർത്തിക്കുന്നത് വേറെയാണ്. ഭാരത് ജോഡോ യാത്രയെക്കുറിച്ച് നിലപാടെടുക്കുന്ന മുഖ്യമന്ത്രി ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക അക്രമണമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇത് അപലപനീയമാണ്. പോലീസിന്റെ അസാന്നിധ്യം അക്രമങ്ങൾക്ക് കാരണമായി. പലയിടത്തും പോലീസ് ഇല്ലായിരുന്നു. വിസ്മയമുളവാക്കിയ നിസ്സംഗതയാണ് പോലീസ് ഹർത്താലിൽ കാണിച്ചത്. അക്രമ ഹർത്താലിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് അത്ഭുതകരം. അദ്ദേഹത്തിന്റെ വർഗീയ വിരുദ്ധ നിലപാട് കപടമാണ്.

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ വർഗീയത പ്രചരിപ്പിക്കുന്ന തരത്തിലുള്ളതാണ്. ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. ഒരു കൂട്ടർ ചെയ്യുന്ന കുഴപ്പമാണ് മറ്റൊരു കൂട്ടരുടെ നിലനിൽപ്പിന് ആധാരം. അതുകൊണ്ടാണ് ന്യൂനപക്ഷ വർഗീയതയോടും ഭൂരിപക്ഷ വർഗീയതയോടും സമരസപ്പെടാൻ പാടില്ല എന്ന തീരുമാനമെടുത്തത്. രണ്ടുപേരേയും ഒരുപോലെ എതിർക്കുന്നു. എന്നാൽ നിരോധനം ഒരു പരിഹാരമാണോ എന്ന് ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഭാരത് ജോഡോ യാത്രയെ ഭയപ്പെടുന്നു. രാഹുൽ ഗാന്ധി തിരുവനന്തപുരം കളിയിക്കാവിള കടന്നപ്പോൾ തൊട്ട് സിപിഎമ്മുകാർക്ക് എന്തിനാണ് ഇത്ര ആധി? യാത്രയിൽ സംസ്ഥാന സർക്കാരിനെതിരായി പറഞ്ഞിട്ടില്ല. എന്നാൽ സംഘപരിവാറിനെതിരായി പറയുമ്പോൾ എന്തിനാണ് സിപിഎമ്മിന് ഒരു ആധി. മുഖ്യമന്ത്രിക്ക് എന്താണ് പ്രശ്നം. ഇയാൾ എന്തിനാണ് യാത്ര നടത്തുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.

കോൺഗ്രസ് അധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന്, രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നാണ് കേരളത്തിലെ എല്ലാ നേതാക്കളും എടുത്തിരിക്കുന്ന നിലപാടെന്നും ഇക്കാര്യം അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

Content Highlights: opposition leader vd satheesan press meet against cm pinarayi vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented