വി.ഡി. സതീശൻ| Photo: Mathrubhumi
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലിരുത്തുന്നതിന് ഒരാഴ്ച മുന്‍പേ കോണ്‍ഗ്രസും യു.ഡി.എഫും വിലയിരുത്തിയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അപകടകരമായ രീതിയില്‍ സാമൂഹികവ്യാപനം ഉണ്ടാവുകയാണെന്നും ഒന്നും രണ്ടും തരംഗത്തെക്കാള്‍ വലിയ തരംഗം ഉണ്ടാകാന്‍ പോവുകയാണെന്ന് വിലയിരുത്തിയിരുന്നു. അതുകൊണ്ട് യു.ഡി.എഫിന്റെയും കെ.പി.സി.സിയുടെയും പരിപാടികള്‍ മാറ്റിവെച്ച് മാതൃക കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തായിട്ടും സമരമുഖത്തായിട്ടും അതേക്കാള്‍ പ്രാധാന്യം ജനങ്ങളുടെ ആരോഗ്യത്തിനാണ് എന്നു മനസ്സിലാക്കിയായിരുന്നു അത്. എന്നിട്ടും, ഈ പാര്‍ട്ടി സമ്മേളനം ഞങ്ങള്‍ നടത്തും എന്ന വാശിയോടു കൂടി തിരുവാതിരയും പാര്‍ട്ടിസമ്മേളനവുമായി പോയിട്ടല്ലേയെന്നും സതീശന്‍ ആരാഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ ജില്ലാ സമ്മേളനവും തിരുവാതിരകളിയുമല്ലേ രോഗത്തിന്റെ ഇത്രവലിയ കേന്ദ്രമാക്കി തലസ്ഥാനനഗരത്തെ മാറ്റിയതെന്നും സതീശന്‍ ചോദിച്ചു. മരണത്തിന്റെ വ്യാപാരികളായി ഈ രോഗവ്യാപനത്തിന്റെ കാരണമായി അവര്‍ പാര്‍ട്ടി സമ്മേളനം മാറ്റി. എന്നിട്ട് ഇപ്പോഴും കണ്ണൂരില്‍ സമ്മേളനം നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരും ആരോഗ്യവകുപ്പും നിശ്ചലമായിരിക്കുകയാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ചെയ്തതുപോലെ എന്തെങ്കിലും മുന്നൊരുക്കം മൂന്നാംരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ എന്നും അദ്ദേഹം ആരാഞ്ഞു.
കോവളത്ത് ഒരു കൊല്ലം മുന്‍പ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സതീശന്‍. വിഷയത്തില്‍ ഇടപെടും. മുഖ്യമന്ത്രിക്ക് മെയില്‍ അയക്കും. ഡി.ജി.പിക്ക് അതിന്റെ പകര്‍പ്പ് അയക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിക്കും. അതിന് അവര്‍ക്ക് ആവശ്യമായ എല്ലാ നിയമസഹായവും ചെയ്തുകൊടുക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയത്ത് 19 വയസ്സുകാരനെ കൊന്ന് പോലീസ് സ്‌റ്റേഷനു മുന്‍പില്‍ കൊണ്ടെയിട്ട ഗുണ്ടയെ അവിടെനിന്ന് ഇറക്കാന്‍ ആരാണ് ശ്രമിച്ചതെന്ന് അന്വേഷിച്ചാല്‍ നന്നായിരിക്കും. ഇതൊക്കെ അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
content highlights: opposition leader vd satheesan criticises government over covid spread


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..