സ്വപ്‌നയുടെ മൊഴിയില്‍ കേസെടുക്കാത്തത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി - സതീശന്‍


വി.ഡി. സതീശൻ | ഫോട്ടോ : ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി

കൊച്ചി : സി.പി.എം. മുന്‍മന്ത്രിമാര്‍ക്കും മുന്‍സ്പീക്കര്‍ക്കും എതിരായ സ്വപ്നയുടെ ആരോപണങ്ങളില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് ബി.ജെ.പി.യും കേരളത്തിലെ സി.പി.എമ്മും തമ്മിലുള്ള ധാരണ മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്കെതിരെയും ഗുരുതരമായ ആരോപണമുണ്ട്. തന്നെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് വിദേശ കമ്പനികളുമായി വിലപേശി, കമ്മീഷന്‍ കൈപ്പറ്റാനായിരുന്നുവെന്നാണ് ആരോപണം.

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ മൊഴിയായി നല്‍കിയിട്ടും അന്വേഷണം നടത്താന്‍ ഇ.ഡി തയാറായിട്ടില്ല. ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് ഇതിന് കാരണം. ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് സ്വപ്ന ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം. ആരോപണമുയര്‍ന്നാല്‍, കുറ്റവാളിയാണെങ്കിലും അല്ലെങ്കിലും, അന്വേഷിക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറാകണം. ആരോപണവിധേയരായ സി.പി.എം നേതാക്കള്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാര്‍ത്ത പല മുഖ്യധാരാ മാധ്യമങ്ങളും മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ആക്ഷേപമുയര്‍ന്നപ്പോള്‍ എല്ലാവരും അത് വാര്‍ത്തയാക്കി. സി.പി.എമ്മിലെ മൂന്ന് പ്രമുഖര്‍ക്കെതിരെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ വാര്‍ത്ത ഒരു മാധ്യമവും മൂടിവയ്ക്കാന്‍ ശ്രമിക്കേണ്ടെ. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയപ്പോള്‍ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോകുന്നതിന് പകരം, പരാതി പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നാണ് തങ്ങള്‍ പറഞ്ഞതെന്നും സ്വപ്‌നയുടെ വാക്കുകളും ഒരു സ്ത്രീയുടെ പരാതിയായിത്തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ, കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മില്‍ ധാരണയുള്ളതു കൊണ്ടാണ് ലാവ്‌ലിന്‍ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റിവച്ചത്. അടുത്ത തവണ കേസ് എടുക്കുമ്പോഴും സി.ബി.ഐ വക്കീലിന് പനിയായിരിക്കും. ഒരു കേസിലും അന്വേഷണം നടത്താന്‍ പോണില്ല. കേസെടുത്ത് മുന്നോട്ട് പോയാല്‍ കേരളത്തിലെ സി.പി.എം തകരുമെന്ന് ബി.ജെ.പി നേതൃത്വത്തിന് അറിയാം. അതിന്റെ ഗുണം കേരളത്തിലെ ബി.ജെ.പിക്ക് കിട്ടില്ലെന്നും അവര്‍ക്കറിയാം. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസും സംഘപരിവാറും കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കില്ല. വേറെ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നടപടി എടുത്തേനെയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിഞ്ഞുകൊണ്ടാണ് കേരളത്തിലെ സര്‍വകലാശാലകളില്‍ വി.സി നിയമനത്തിലെ ക്രമക്കേടുകള്‍ നടന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന് അപമാനകരമായ സാഹചര്യമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. കേരളത്തിലെ കുട്ടികള്‍ ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ.് ഇതിനിടയിലാണ് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും കളങ്കമുണ്ടാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

കണ്ണൂര്‍, ഡിജിറ്റല്‍, ശ്രീനാരായണഗുരു, ഫിഷറീസ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ ക്രമവിരുദ്ധ നിയമനമാണ് നടന്നത്. സര്‍വകലാശാലകളില്‍ സ്വന്തക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ കേരളചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ നിയമവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടു നിന്ന ഗവര്‍ണര്‍ക്കും ഇക്കാര്യങ്ങള്‍ തിരുത്താനുള്ള ബാധ്യതയുണ്ട്.

ലഹരിക്കെതിരെ കാമ്പയില്‍ നടത്തിയതുകൊണ്ടു മാത്രം കാര്യമില്ല. വെറും അഞ്ചും പത്തും ഗ്രാമുകള്‍ ലഹരി മരുന്നുമായി നടക്കുന്ന കാരിയേഴ്സിനെ മാത്രമാണ് പൊലീസും എക്സൈസും പിടികൂടുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നവരെ കണ്ടെത്താന്‍ ഇവര്‍ ശ്രദ്ധിക്കുന്നില്ല. സി.പി.എമ്മിന്റെ പല പ്രാദേശിക ഘടകങ്ങളും ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്നവയാണ്. പൊലീസാണെങ്കില്‍, അടുത്ത വീട്ടിലെ സ്വര്‍ണമോഷണം, മാങ്ങാമോഷണം, പരാതിക്കാരനെ തല്ലി കേസെടുക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. മുന്‍പെരിക്കലുമില്ലാത്തത്ര അപമാനകരമായ അവസ്ഥയിലാണ് കേരള പൊലീസിപ്പോള്‍. എല്ലാം പാര്‍ട്ടിക്ക് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് പൊലീസിന്റെ ഇത്തരത്തിലുള്ള തകര്‍ച്ചയ്ക്ക് കാരണമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Content Highlights: v d satheeshan, accuses agreement between bjp and cpm, no fir against cpm leaders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented