തിരുവനന്തപുരം: ഇതുവരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി പി എം ചോരക്കളി അവസാനിപ്പിക്കണം. കേരളാ പോലീസ് അന്വേഷിച്ചാല്‍ ഡമ്മി പ്രതികളെയേ കിട്ടൂവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. സംഭവത്തെ കുറിച്ച് സി പി എം നേതൃത്വതത്തിന് അറിവുണ്ട്. അല്ലെങ്കില്‍ അങ്ങനൊരു കൊലപാതകം അവിടെയുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ സി പി എം ന്യായീകരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ടി പി കേസില്‍ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്ന് തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 

content highlights: opposition leader ramesh chennithala demands cbi probe in political murders