കേരളത്തിലുടനീളം സംസാരിക്കാന്‍ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്, എന്നിട്ടും വിവാദമെന്തിന്? - തരൂര്‍


Shashi Tharoor . Photo: PTI/File

പത്തനംതിട്ട: കേരളത്തിലുടനീളം സംസാരിക്കണണമെന്നും പാര്‍ട്ടിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണെന്ന് ശശി തരൂര്‍. അദ്ദേഹം മൂന്നുതവണ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടു. ഇതെല്ലാം ചെയ്യാന്‍ തുടങ്ങുമ്പോള്‍ എന്തുകൊണ്ടാണ് വിവാദമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും വിവാദം എന്തിനെന്ന് വിവാദം ഉണ്ടാക്കുന്നവരോട് തന്നെ ചോദിക്കണമെന്നും തരൂര്‍ അടൂറില്‍ പറഞ്ഞു.

പത്തനംതിട്ടയിലെ സന്ദര്‍ശനം ഡിസിസി പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇതിന്റെ ഫോണ്‍ കോളും തീയതി അടക്കമുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും ഇക്കാര്യത്തില്‍ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് മറുപടിയും നല്‍കാന്‍ അറിയാമെന്നും തരൂര്‍ പറഞ്ഞു. പരിപാടിക്ക് ഡിസിസി പ്രസിഡന്റ് വരാത്തത് സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹത്തിന്റെ സൗകര്യം തനിക്കറിയില്ലെന്നും വരുന്നവര്‍ വരട്ടെ വരാത്തവര്‍ വരേണ്ടെന്നും തരൂര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതില്‍ ലീഗിന് എതിര്‍പ്പുണ്ടല്ലോ എന്ന ചോദ്യത്തിന് താനും അതില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും തരൂര്‍ മറുപടി നല്‍കി. താന്‍ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും എല്ലാവരും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

Content Highlights: opposition leader demand to me speech all over kerala - shashi thharoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented