പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുന്നു;അവര്‍ക്ക് രാജ്യത്തേക്കാള്‍ താല്‍പര്യം രാഷ്ട്രീയം-നരേന്ദ്ര മോദി


നരേന്ദ്ര മോദി | ANI

ന്യൂഡല്‍ഹി: രാജ്യത്തിനും സമൂഹത്തിനും മുകളില്‍ പ്രതിപക്ഷത്തിന് അവരുടെ രാഷ്ട്രീയ താല്‍പര്യമാണ് വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനപ്രവര്‍ത്തനങ്ങളെ രാഷ്ട്രീയത്തിന്റെ പേരില്‍ തടസ്സപ്പെടുത്തുന്നു.

അധികാരത്തില്‍ ഇരിക്കുമ്പോള്‍ നടപ്പിലാക്കാൻ പറ്റാത്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പോവുമ്പോള്‍ പ്രതിപക്ഷം അതിന് എതിരെ നില്‍ക്കുകയാണ്. കാണ്‍പൂരില്‍ മുന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ഹര്‍മോഹന്‍ സിങ്ങിന്റെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

അവര്‍ക്ക് നടത്താനാവാത്ത കാര്യങ്ങളില്‍ സർക്കാർ തീരുമാനമെടുക്കുമ്പോള്‍ അതിനെ എതിര്‍ക്കുകയാണവര്‍. രാജ്യത്തെ ജനങ്ങള്‍ ഇത് ഇഷ്ടപ്പെടുന്നില്ല. സ്വാതന്ത്രത്തിന് ശേഷം രാജ്യത്തെ നയിക്കാന്‍ ആദ്യമായി ഒരു ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു വനിതയെത്തുന്ന ദിവസമാണിന്നെന്നും മോദി പറഞ്ഞു.

Content Highlights: Opposition Keeps Their Political Interests Above Country, Says PM Modi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented