PV Anvar| Photo: Mathrubhumi
തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്ന പി.വി.അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം. ജനപ്രതിനിധി ആയിരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകുന്നതാണ് അന്‍വറിന് നല്ലതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാസങ്ങളായി അന്‍വര്‍ സ്ഥലത്തില്ലായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥലത്തില്ല. ഇങ്ങനെയാണെങ്കില്‍ രാജിവെച്ച് പോകുന്നതാണ് നല്ലത്. ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കില്‍ എംഎല്‍എ ആയിരിക്കേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.
പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ അഞ്ചു ദിവസം മാത്രമാണ് അന്‍വര്‍ സഭയിലെത്തിയത്. ഒരു അവധി അപേക്ഷ പോലും നല്‍കാതെയാണ് അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്.
എല്‍ഡിഎഫും സര്‍ക്കാരും ഇക്കാര്യത്തില്‍ നിലപാട് വ്യക്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോഗ്യ കാരണങ്ങള്‍ കൊണ്ടാണ് മാറിനില്‍ക്കുന്നതെങ്കില്‍ മനസ്സിലാക്കാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..