ഷാഫി പറമ്പിൽ
തിരുവനന്തപുരം: ബി.ബി.സി പുറത്തുവിട്ട 'ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയെക്കുറിച്ചുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കേണ്ടത് സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ. ആന്റണി അഭിപ്രായപ്രകടനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു ഷാഫിയുടെ പ്രതികരണം.
ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം വ്യക്തമാണെന്നും ഇതില്‍ ഒരു അഭിപ്രായഭിന്നതയുമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇത് സര്‍ക്കാരിനെ ഭയന്ന് മൗനതത്തിലിരിക്കേണ്ട സമയമല്ല. യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കേണ്ടത് സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഇന്ത്യയിലുള്ളവര്‍ രാജ്യത്തെ സ്ഥാപനങ്ങളേക്കാള്‍ ഡോക്യുമെന്ററിക്ക് പ്രാധാന്യം കല്‍പ്പിക്കുന്നത് അപകടകരമാണെന്നായിരുന്നു അനില്‍ കെ. ആന്റണിയുടെ അഭിപ്രായം. ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: opinion of youth congress is clear says shafi parambil
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..