പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തൃശൂര്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. കഴിഞ്ഞ ഏതാനം ആഴ്ചകളായി തൃശൂരില്‍ നിരവധി ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നടന്ന പശ്ചാത്തലത്തിലാണ് പോലീസ് വ്യാപക റെയ്ഡ് ആരംഭിച്ചത്.
തൃശൂരിലെ ആക്രമണങ്ങളില്‍ പങ്കാളികളായവര്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉള്‍പ്പെടെ കഴിയുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടക്കുന്നത്.
ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന.
ക്രിമിനലുകള്‍ താമസിക്കുന്ന മേഖലകളിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് റെയ്ഡ്. തുടര്‍ ദിവസങ്ങളിലും മൂന്ന് ജില്ലകളിലും വ്യാപക പരിശോധന തുടരുമെന്നാണ് ഡി.ഐ.ജി വ്യക്തമാക്കുന്നത്.
content highlights: operation ranger, police conducting raids in three districts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..