കോണ്‍ഗ്രസില്‍ തുറന്ന യുദ്ധം; മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ ഹൈക്കമാൻഡിന് പരാതിയുമായി സംസ്ഥാനനേതൃത്വം


മാതൃഭൂമി ന്യൂസ്

വി.ഡി. സതീശൻ, കെ. സുധാകരൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് സംസ്ഥാന നേതൃത്വം പരാതി നല്‍കും. ചിലര്‍ മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും ആരോപണമുണ്ട്. നേതൃത്വവും ഗ്രൂപ്പുകളും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാൻഡിനെ സമീപിക്കാനിരിക്കെയാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാൻഡിന് മുന്നിലേക്ക് പോകുന്നത്. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് പരാതി. ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് ഉടന്‍ പരാതി നല്‍കും. ഹൈക്കമാൻഡ് ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് നേതൃത്വത്തിന്റെ ആവശ്യം.

ഇതുകൂടാതെ ഗ്രൂപ്പുകള്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും ഇവർ ആരോപിക്കുന്നു. നിസ്സാര കാര്യങ്ങളെ വലിയ വാര്‍ത്തയാക്കി അണികളുടെ വീര്യം കെടുത്താനുള്ള ശ്രമമാണ് ഒരു വശത്ത് നടക്കുന്നതെന്നും ഇത് സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സംസ്ഥാന നേതൃത്വം പരാതിയില്‍ ആരോപിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നുകൊണ്ട് എ, ഐ ഗ്രൂപ്പുകളുടെ പ്രതിഷേധം പരസ്യമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വവും ഗ്രൂപ്പ് നേതാക്കളും തമ്മിലുള്ള ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.

Content Highlights: Open war inside Congress in Kerala as KPCC complaint against two senior leaders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented