കോഴിക്കോട്: റിപ്പബ്ലിക് ടിവി ചാനല്‍ എംഡിയും വാര്‍ത്താ അവതാരകനുമായ അര്‍ണാബ് ഗോസ്വാമിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി. രാജേഷ് എംപി രംഗത്ത്. അര്‍ണാബ് അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമാണെന്നും താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധാര്‍മികതയില്ലാത്ത പത്രപ്രവര്‍ത്തകനാണെന്നും രാജേഷ് പറയുന്നു.

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്ത തുറന്ന കത്തിലാണ് എം.ബി. രാജേഷ് അര്‍ണാബിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. മെയ് 26ന് റിപ്പബ്ലിക് ടിവിയുടെ എം.ബി. രാജേഷ് പങ്കെടുത്ത പരിപാടിയില്‍ 'താങ്കളേക്കാള്‍ വലിയ നേതാക്കളെ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ടെ'ന്ന അര്‍ണാബിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് രാജേഷ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചാനല്‍ ഷോയില്‍ അര്‍ണാബ് പറഞ്ഞ സത്യസന്ധമായ ഏകകാര്യം അതായിരിക്കുമെന്നും ഈ പ്രസ്താവന തന്നെ അര്‍ണാബിന്റെ അഹങ്കാരവും അല്‍പത്വവും വ്യക്തമാക്കുന്നുണ്ടെന്നും രാജേഷ് പോസ്റ്റില്‍ പറയുന്നു. 

'ഞാനൊരു വലിയ നേതാവാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നാല്‍ നിങ്ങളേക്കാള്‍ സത്യസന്ധതയും മാന്യതയും സംസ്‌കാരവും അറിവുമുള്ള അവതാരകരെ പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. നിങ്ങള്‍ വലിയവനാണെന്ന് കരുതാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. എന്നാല്‍ എനിക്ക് തോന്നുന്നത് നിങ്ങള്‍ പക്ഷപാതിയും തലക്കനവുമുള്ള ആളാണെന്ന് മാത്രമല്ല ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കഴിവും ആര്‍ജവവും വിശ്വാസ്യതയും ആത്മവിശ്വാസവും വരെ കുറവുള്ള ഒരാളാണെന്നാണ്' -രാജേഷ് തന്റെ പോസ്റ്റില്‍ പറയുന്നു.

 കത്തിന്റെ പൂര്‍ണ രൂപം: