കൊച്ചിയിൽ നടന്ന ട്വന്റി 20 യോഗത്തിൽ നിന്ന് | photo: facebook|2020kzhm
കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്ജ് ട്വന്റി 20-യില്‍ ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയയുടെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്ജ്. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ട്വന്റി 20 ഉപദേശക സമിതി യോഗത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ട്വന്റി 20 ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അംഗത്വം നല്‍കി വര്‍ഗീസ് ജോര്‍ജ്ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പാര്‍ട്ടിയുടെ ഉപദേശക സമിതി അംഗമായും യൂത്ത് വിങ് കോ ഓര്‍ഡിനേറ്ററായും അദ്ദേഹം പ്രവര്‍ത്തിക്കും. വിദേശത്ത് ഒരു കമ്പനിയുടെ സി.ഇ.ഒ. പദവിയിലുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ട്വന്റി 20യില്‍ ചേര്‍ന്നത്.
വര്‍ഗീസ് ജോര്‍ജ്ജിന് പുറമേ നടന്‍ ലാലും അദ്ദേഹത്തിന്റെ മരുമകന്‍ അലന്‍ ആന്റണിയും ട്വന്റി 20-യില്‍ ചേര്‍ന്നിട്ടുണ്ട്. ലാലിനെ പാര്‍ട്ടി ഉപദേശക സമിതി അംഗമായും അലനെ യൂത്ത് വിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
content highlights: Oommen Chandys son-in-law Varghese George joins Twenty20


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..