കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ്ജ് ട്വന്റി 20-യില്‍ ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മറിയയുടെ ഭര്‍ത്താവാണ്‌ വര്‍ഗീസ് ജോര്‍ജ്ജ്. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ട്വന്റി 20 ഉപദേശക സമിതി യോഗത്തിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ട്വന്റി 20 ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അംഗത്വം നല്‍കി വര്‍ഗീസ് ജോര്‍ജ്ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പാര്‍ട്ടിയുടെ ഉപദേശക സമിതി അംഗമായും യൂത്ത് വിങ് കോ ഓര്‍ഡിനേറ്ററായും അദ്ദേഹം പ്രവര്‍ത്തിക്കും. വിദേശത്ത് ഒരു കമ്പനിയുടെ സി.ഇ.ഒ. പദവിയിലുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ട്വന്റി 20യില്‍ ചേര്‍ന്നത്. 

വര്‍ഗീസ് ജോര്‍ജ്ജിന് പുറമേ നടന്‍ ലാലും അദ്ദേഹത്തിന്റെ മരുമകന്‍ അലന്‍ ആന്റണിയും ട്വന്റി 20-യില്‍ ചേര്‍ന്നിട്ടുണ്ട്. ലാലിനെ പാര്‍ട്ടി ഉപദേശക സമിതി അംഗമായും അലനെ യൂത്ത് വിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 

content highlights: Oommen Chandys son-in-law Varghese George joins Twenty20