ഉമ്മൻചാണ്ടി | Photo: Mathrubhumi
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. എയര്‍ലിഫ്റ്റ് ചെയ്യാനാണ് സാധ്യത. അണുബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകള്‍ നല്‍കിത്തുടങ്ങിയെന്നും അണുബാധയില്‍ കുറവുണ്ടെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അണുബാധ നിയന്ത്രണവിധേയമായതിനാല്‍ അദ്ദേഹത്തിനെ കാന്‍സറിന്റെ തുടര്‍ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകിട്ടോടെ എയര്‍ലിഫ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിക്കും. ശേഷം അവിടെനിന്ന് കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയിതിനു ശേഷമായിരിക്കും കേരളത്തിലേക്ക് മടങ്ങുക.
ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.
'ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിരാശ'
കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിരാശയുണ്ടെന്ന് പുതുപ്പള്ളിയിലെ പ്രദേശിക കോണ്‍ഗ്രസ് നേതാക്കാളും പ്രവര്‍ത്തകരും.
നിരവധി ആളുകള്‍ക്ക് ചികിത്സാസഹായവും മറ്റും ചെയ്തിട്ടുള്ള വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം ഈ അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ വിവാദം ഉണ്ടാകുന്നതില്‍ വിഷമമുണ്ട്.
വിവാദങ്ങള്‍ അനാവശ്യമാണ്. ആരാണ് ഇതിന് പിന്നില്‍ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ വിവാദങ്ങളോട് ഒന്നും യോജിക്കുന്നില്ലെന്നും അദേഹം വേഗത്തില്‍ സുഖം പ്രാപിച്ചു തിരികെ യെത്തണമെന്ന പ്രാര്‍ഥന മാത്രമാണുള്ളതെന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പറഞ്ഞു.
Content Highlights: oommen chandy will be airlifted to bengaluru for better treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..