തിരുവനന്തപുരം:  സോളാര്‍ കേസില്‍ തനിക്കെതിരെ ബെംഗളൂരു കോടതിയില്‍ നിന്ന് പ്രതികൂലമായി വിധിവന്നതിന് കാരണം തന്റെ അശ്രദ്ധയായിരുന്നുവെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2012മുതല്‍ ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അറിയാമായിരുന്നതുകൊണ്ട് കോടതി നടപടികള്‍ താന്‍ കാര്യമായി എടുത്തില്ല. അതാണ് തനിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.

2015 മാര്‍ച്ച് 23 നാണ് തനിക്കെതിരെ കേസ് കൊടുക്കുന്നത്. എന്നാല്‍ ഫീസടക്കാത്തതിന്റെ പേരില്‍ 30-4-15ല്‍ കേസ് തള്ളി. ഫിസടച്ച ഷേഷം 19-3-16 ന് കേസ് വീണ്ടും പരിഗണിച്ചു. ഈ അവസരങ്ങളിലൊന്നും എനിക്ക് അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല. കേസ് പരിഗണിച്ച മാര്‍ച്ച് 19ന് തനിക്ക് സമന്‍സ് അയച്ചിരുന്നു എന്നാണ് രേഖയെങ്കിലും അത് ലഭിച്ചത് ഏപ്രില്‍ 24 നായിരുന്നു. 22 നാണ് കേസ് അവധിക്ക് വെച്ചിരുന്നതെന്നാണ് സമന്‍സില്‍ പറഞ്ഞിരുന്നത്. 25 ന് ഇക്കാര്യങ്ങള്‍ അഡ്വക്കേറ്റ് കോടതിയെ ധരിപ്പിച്ചു. അതിനാല്‍ ജൂണ്‍ 30ലേക്ക് കേസ് മാറ്റിവെച്ചു.

കൂട്ട്പ്രതികള്‍ സമന്‍സ് കൈപ്പറ്റാത്തതിനാല്‍ അത് പത്രത്തില്‍ പരസ്യം ചെയ്യണം എന്ന് വാദിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അങ്ങനെ വാദി ആവശ്യപ്പെട്ടത് പ്രകാരം ദേശാഭിമാനി കൊച്ചി എഡീഷനില്‍ മെയ് 5ന് പരസ്യം ചെയ്തു. 30ന് കേസ് പരിഗണിച്ചപ്പോള്‍ എനിക്ക് വേണ്ടി അഡ്വക്കേറ്റ് രവീന്ദ്രനാഥ് ഹാജരായെങ്കിലും പത്രിക സമര്‍പ്പിക്കാനുള്ള സമയം കോടതിയില്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആവശ്യം കോടതി തള്ളിക്കളയുകയും വാദിക്ക് അനുകൂലമായി തീര്‍പ്പാക്കുകയുമായിരുന്നു.  ഈ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അറിയാമായിരുന്നതുകൊണ്ട് കോടതി നടപടികള്‍ താന്‍ കാര്യമായി എടുത്തില്ല. അതാണ് തനിക്ക് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. തടസവാദങ്ങള്‍ ഉന്നയിക്കാതിരുന്നത് അതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.