ഉമ്മൻചാണ്ടിയെ അനുകരിക്കുന്ന കുട്ടിയും അത് ആസ്വദിക്കുന്ന ഉമ്മൻ ചാണ്ടിയും| Photo: acebook.com|oommenchandy.official
കോട്ടയം: സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ. കൊച്ചുമിടുക്കന്‍ തന്നെ അനുകരിക്കുന്നത് ചിരിച്ചുകൊണ്ട് ആസ്വദിക്കുകയാണ് അദ്ദേഹം.
'പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒത്തിരിപ്പേര്‍ എന്നെ അനുകരിക്കാറുണ്ട്, വിമര്‍ശനാത്മകമായി അവതരിപ്പിക്കാറുമുണ്ട്...അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്‌കളങ്കമായ പ്രകടനം..' - വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെയായി തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാമും കമന്റുമായി രംഗത്തെത്തി. ഇതിങ്ങനെ ഷെയര്‍ ചെയ്യാന്‍ താങ്കള്‍ക്ക് മാത്രമേ കഴിയൂ എന്നായിരുന്നു ബല്‍റാമിന്റെ കമന്റ്.
Content Highlights: Oommen chandy's facebook post goes viral
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..