കോട്ടയം: സരിത എസ് നായരുടെ ലൈംഗിക പീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസിനെ നിയമപരമായി നേരിടും. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും തിരുവനന്തപുരത്തു വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  2012ലാണ് സംഭവം നടന്നതെന്നും എഫ് ഐ ആറില്‍ പറയുന്നു. 

പ്രകൃതിവിരുദ്ധ പീഡനത്തിനാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കെ സി വേണുഗോപാല്‍ എം പിക്കെതിരെ ബലാത്സംഗത്തിനും കേസ് എടുത്തിട്ടുണ്ട്.  

content highlights:Oommen chandy responds after crime branch registers case on the basis of saritha s nair sexual abuse allegation