ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു, വി.ഡി സതീശന് അഭിനന്ദനങ്ങള്‍- രമേശ് ചെന്നിത്തല


ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തല | ഫോട്ടോ; മാതൃഭൂമി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള ഹൈക്കമാന്‍ഡിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ വഴിയാണ് ചെന്നിത്തലയുടെ പ്രതികരണം.

ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു.

വി ഡി സതീശന് അഭിനന്ദനങ്ങള്‍... എല്ലാ ആശംസകളും നേരുന്നു.

വി.ഡി. സതീശനെ തിരഞ്ഞെടുത്തത് നടപടിക്രമം അനുസരിച്ച്- ഉമ്മന്‍ ചാണ്ടി

പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്ത കാര്യം ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. ആ തീരുമാനം എല്ലാവരും അംഗീകരിക്കുവെന്ന് ഉമ്മന്‍ ചാണ്ടി. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എഐസിസിക്ക് ഓരോ സംസ്ഥാനത്തെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ ഒരു നടപടി ക്രമം ഉണ്ട്. തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരെയെല്ലാം നേരിട്ട് കണ്ട് സംസാരിക്കാന്‍ വേണ്ടി കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കള്‍മാരായ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയും വൈദ്യലിംഗവും എത്തിയിരുന്നു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്താന്‍ പ്രമേയം പാസാക്കിയിരുന്നു. അത് അനുസരിച്ചാണ് ഈ തീരുമാനം.

എല്ലാവരും അവരുടെ അഭിപ്രായം രേഖപ്പെടുത്തിയതായും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Content Highlight: Oommen chandy,Ramesh chennithala congratulate vd satheesan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented