തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത പോലീസിന്റെ രീതി മനുഷ്യത്വരഹിതമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാങ്കേതികത്വം പറഞ്ഞ് അവരെ സമരം ചെയ്യുന്നതില്‍ നിന്ന് തടയാന്‍ പാടില്ലായിരുന്നു. സാങ്കേതികത്വം മനുഷ്യത്വത്തിന് വഴിമാറുകയായിരുന്നു വേണ്ടത്.
മകന് നഷ്ടമായ വേദന അറിയിക്കാനാണ് അവര്‍ സമരം നടത്താനായി എത്തിയത്. അവരെ അതിന് അനുവദിക്കേണ്ടതായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി കേരള സമൂഹത്തോട് മാപ്പുചോദിക്കണം. സംഭവം കേരള മനസാക്ഷിക്കു മുമ്പില്‍ ചോദ്യചിഹ്നമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഒരമ്മയുടെ വേദന കാണാന്‍ സര്‍ക്കാരും പോലീസും ശ്രമിക്കുന്നതിന് പകരം വെറും സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞ് മാറാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി കോഴിക്കോട് പറഞ്ഞു. പ്രകടനങ്ങളും സമരവുമായല്ല മഹിജ ഡി.ജി.പി ഓഫീസിന് മുന്നില്‍ എത്തിയത്. തന്റെ മകന് നീതി കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പിയെ കാണാനായിരുന്നു. പക്ഷെ ഒരു പ്രക്ഷോഭക്കാരെ നേരിടും പോലെയാണ് പോലീസ് അവരെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..