തിരുവനന്തപുരം: തന്റെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ.എം. മാണിയെയും കെ. ബാബുവിനെയും ന്യായീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വീണ്ടും രംഗത്ത്. ഇവര്‍ക്കെതിരായ അന്വേഷണങ്ങള്‍ വ്യക്തിഹത്യക്കുള്ള ശ്രമമാണെന്ന് ഉമ്മന്‍ ചാണ്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
എക്സൈസ് മന്ത്രിയായിരുന്ന ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് ഉണ്ടായ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ റെയ്ഡ് പോലുള്ള പകപോക്കല്‍ നടപടികള്‍ ദുരുദ്ദേശപരമാണെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
കെ. ബാബുവും കെ.എം. മാണിയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തിലൂടെ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വാദിക്കുന്നു. അതേസമയം ഏതുവിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സത്യം ജനങ്ങള്‍ അറിയട്ടെ എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.
പകപോക്കല്‍ നടപടി സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും നീക്കത്തെ നിയമപരമായി നേരിടുമെന്നും പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..