Oommen Chandy
കോട്ടയം പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ചെന്നിത്തലയെ മാറ്റിയ വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്നി ഉമ്മന്‍ചാണ്ടി. പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത എഐസിസി തീരുമാനം എല്ലാവരും അംഗീകരിച്ചതാണ്. ഇനി പിന്നോട്ടുപോയി ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കേന്ദ്രനേതൃത്വത്തിന് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരേ വിമര്‍ശനമുണ്ടെന്ന വാര്‍ത്തയും ഉമ്മന്‍ചാണ്ടി തള്ളി. ചെന്നിത്തല അത്തരമൊരു വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയില്ലെന്നാണ് വിശ്വാസമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. എല്ലാകാര്യങ്ങളും നേരിട്ട് അറിയാവുന്ന ആളാണ് ചെന്നിത്തലയെന്നും അദ്ദേഹം വ്യക്തമാക്കി.
ഘടകകക്ഷികളുടെ തെറ്റിദ്ധാരണ നീക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷിബു ബേബി ജോണ്‍ മുന്നണിക്കെതിരേ ആക്ഷേപം ഉയര്‍ത്തിയത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്നും ഘടകകക്ഷികളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയിട്ടുള്ളത്. ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..