ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; സാക്ഷിവിസ്താരത്തിന് ഹാജരാകാത്ത ടി. സിദ്ദിഖിന് വീണ്ടും വാറണ്ട്‌


ചൊവ്വാഴ്ചയും സിദ്ദിഖ് ഹാജരാകാതിനെത്തുടർന്നാണ് അറസ്റ്റ് വാറന്റ്‌ ആവർത്തിച്ചത്

കല്ലേറിൽ പരിക്കേറ്റ ഉമ്മൻചാണ്ടി, ടി. സിദ്ദിഖ് | Photo: PTI, മാതൃഭൂമി

കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി കണ്ണൂരിൽ ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിവിസ്താരത്തിന് കോടതിയിൽ ഹാജരാകാതിരുന്ന ടി.സിദ്ദിഖ് എം.എൽ.എ.ക്കെതിരെ വീണ്ടും വാറന്റ്‌. ഹാജരാകാത്തതിനെത്തുടർന്ന് സിദ്ദിഖിനെതിരെ തിങ്കളാഴ്ച കണ്ണൂർ അസി. സെഷൻസ് കോടതി വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചയും സിദ്ദിഖ് ഹാജരാകാതിനെത്തുടർന്നാണ് അറസ്റ്റ് വാറന്റ്‌ ആവർത്തിച്ചത്.

വിചാരണയ്ക്ക് ഹാജരാകാതിരുന്ന രണ്ട് സാക്ഷികൾക്കെതിരെയും കോടതി വാറന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ട്. 41-ാം സാക്ഷി എം.ദിജിത്ത്, 42-ാം സാക്ഷി വസീം എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വാറന്റ്‌. തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന പ്രതി സതീശൻ കോമത്തിനെ ചൊവ്വാഴ്ച റിമാൻഡ് ചെയ്തു.



17-ന് കോടതിയിൽ ഹാജരാകുമെന്ന് സിദ്ദിഖ് അഭിഭാഷകൻ മുഖേന അറിയിച്ചിരുന്നു. ഇതിനു മുൻപ് വിസ്താരത്തിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി വാറന്റ്‌ പുറപ്പെടുവിച്ചിരുന്നത്.

2013 ഒക്ടോബർ 27-ന് കേരള പോലീസ് അത്‌ലറ്റിക് മീറ്റ് സമാപന ചടങ്ങിന് കണ്ണൂരിൽ എത്തിയപ്പോഴാണ് ഉമ്മൻചാണ്ടിക്കുനേരേ കല്ലേറുണ്ടായത്. കേസിൽ വിസ്താരം ഈ മാസം 28-ന് തുടരും.

Content Highlights: oommen chandy attacked kannur former cm t siddique


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented