കൂട്ട ആത്മഹത്യ നടന്ന വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു | Screengrab: മാതൃഭൂമി ന്യൂസ്
കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായില്‍ സുകുമാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. സുകുമാരന്റെ ഭാര്യ സീന, മൂത്ത മകള്‍ സൂര്യ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇളയ മകള്‍ സുവര്‍ണ ഗുരുതരാവസ്ഥയിലാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.
ഇന്നലെ രാത്രിയാണ് സുകുമാരനേയും ഇളയ മകളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിതന്നെ സുകുമാരന്റെ ഭാര്യയും മൂത്ത മകളും മരിച്ചു. ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് സുകുമാരന്റെ ആന്തരിക അവയവങ്ങളില്‍ വലിയ തോതില്‍ പൊള്ളലേറ്റിരുന്നു. മൂത്തമകളുടെ വിവാഹം മുടങ്ങിയ വിഷമം കുടുംബത്തെ അലട്ടിയിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം.
കോവിഡിന് ശേഷം സുകുമാരന്റെ മൂത്ത മകള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിനേത്തുടര്‍ന്ന് മകളുടെ വിവാഹം മാറ്റിവെച്ചതിലെ മാനസിക വിഷമങ്ങളാണ് ജീവനൊടുക്കുന്നതിലേക്ക് കുടുംബത്തെ എത്തിച്ചതെന്നാണ് സൂചന. അയല്‍വാസികളുമായി ഇവര്‍ക്ക് വലിയ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: one more dead in suicide attempt by drinking acid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..